സംസ്ഥാനത്തെ കാന്‍സര്‍ ചികിത്സാ മേഖലയിൽ റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. സർക്കാർ മേഖലയിലുള്ള ആദ്യത്തെ റോബോട്ടിക് സർജറി യൂണിറ്റാണ് തിരുവനന്തപുരം ആർ സി സിയിൽ പ്രവർത്തനസജ്ജമാകുന്നത്. ഇതിലൂടെ കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാനമായ ചുവടുവെയ്പ്പാണ് കേരളത്തിലെ ആരോഗ്യ രംഗം കൈവരിക്കുക.
റോബോട്ടിന് മനുഷ്യനെക്കാൾ ചലന വ്യാപ്തിയുള്ളതിനാൽ ചില പ്രത്യേക അവയവങ്ങളിൽ ശാസ്ത്രക്രിയ കൂടുതൽ സൂക്ഷ്മതയോടെ ചെയ്യാൻ സാധിക്കും. റോബോട്ടിന്റെ ഈ കഴിവ് അടിസ്ഥാനമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ് റോബോട്ടിക് സർജറി യൂണിറ്റ്.
ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രമാണ് റോബോട്ടിക് സര്‍ജറി യൂണിറ്റ് കാണാൻ കഴിയുക. ഇപ്പോൾ കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലും ഇത് യാഥാർത്ഥ്യമായിരിക്കുകയാണ്. തിരുവനന്തപുരം ആർ സി സിയിൽ ആദ്യത്തെ റോബോട്ടിക് സർജറി യൂണിറ്റ് പ്രവർത്തനമാരംഭിക്കാൻ തയ്യാറെടുക്കുന്നു.
ത്രിമാന ദൃശ്യം, മാഗ്നിഫിക്Ho, സൂക്ഷ്മത, കൃത്യത, 360 ഡിഗ്രി കറങ്ങാൻ കഴിയുന്ന യന്ത്രക്കൈകൾ, എന്നിങ്ങനെ നിരവധി പ്രത്യേകതകളാണ് റോബോട്ടിക് സർജറി യൂണിറ്റിനുള്ളത്. ഇതുവഴി അതി സങ്കീർണമായ ശസ്ത്രക്രിയകൾ കൂടുതൽ വേഗത്തിലും കൃത്യതയിലും ചെയ്യാൻ കഴിയും.
രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരിക, ശസ്ത്രക്രിയയ്ക്കിടയിലുള്ള രക്തസ്രാവം കുറയ്ക്കാന്‍ സാധിക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങള്‍. കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാനമായ ചുവടുവെയ്പ്പാണ് റോബോട്ടിക് സർജറി യൂണിറ്റ് വന്നതോടെ സാധ്യമാകുന്നത്. ഇതിലൂടെ കേരളത്തിലെ ആരോഗ്യ മേഖല കൈവരിക്കുന്ന നേട്ടം വലുതാണ്.