Share this Article
image
ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട, ഒരു വട്ടം വരച്ചാല്‍ മതി; പുതിയ ഫീച്ചറുമായി ഗൂഗിള്‍
Don't bother typing anymore, just draw a circle; Google with a new feature

ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയാനായി ഇനി ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ടതില്ല. പുതിയയൊരു സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. 'സര്‍ക്കിള്‍ ടു സെര്‍ച്ച്' എന്നപേരിലാണ് പുതിയ ഫീച്ചര്‍ അറിയപ്പെടുക.

നിലവില്‍ പിക്സല്‍ 8 സീരിസിലും, സാംസങ് ഗ്യാലക്സി എസ്24 സീരിസിലും മാത്രമാണ് ഈ സേവനം ലഭ്യമാവുക. നമ്മുക്ക് ലഭ്യമാവേണ്ട വിവരങ്ങള്‍ക്കോ ചിത്രങ്ങള്‍ക്കോ സമാനമായി ഒരു വട്ടം വരച്ചാല്‍ മതി. ഉദാ ഏതെങ്കിലുമൊരു വ്യക്തിയുടെ ചിത്രത്തില്‍ നിന്ന് കണ്ണട, ഷര്‍ട്ട്, ഷൂ എന്നിവയുടെ വിവരങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍ അതിന് ചുറ്റും ഒരു വട്ടം വരച്ചാല്‍ അതിനെ സംബഡിച്ച വിവരങ്ങള്‍ ലഭ്യമാവും. ഗൂഗിള്‍ ലെന്‍സുമായി സാദ്യശ്യം തോന്നാമെങ്കിലും ഈ ഫീച്ചര്‍ നമ്മള്‍ തെരഞ്ഞെടുക്കുന്ന അല്ലെങ്കില്‍ വട്ടം വരയ്ക്കുന്നതിന് മാത്രമാണ് സെര്‍ച്ച് റിസള്‍ട്ട് നല്‍കുക.

സര്‍ക്കിള്‍ ടു സേര്‍ച് യാത്ഥര്‍ത്ഥ്യമാകുന്നതോടെ ഒരു ആപ്പില്‍ നിന്ന് പുത്ത് കടന്ന് മറ്റൊരു ആപ്പില്‍ സെര്‍ച്ച് ചെയ്യേണ്ട സാഹചര്യം ഇല്ലാതാക്കുന്നു. സ്‌ക്രീന്‍ ഷോട്ട് എടുത്ത് സേര്‍ച്ച് നടത്തുന്ന രീതിയും ഇത് വഴി ഒഴിവാക്കാന്‍ കഴിയും. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചര്‍ നിലവില്‍ ലഭ്യമാവുക. എഐ സേര്‍ച് റിസള്‍ട്ടുകള്‍ അടക്കം നല്‍കാന്‍ സാധിക്കുന്നതാണ് സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചര്‍.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories