സ്വന്തമായി എംടിഎം കാര്‍ഡോ പണം നിക്ഷേപമോ ഒന്നും ഇനി വേണ്ട. ഹൈഡ് ആന്‍ഡ് സീക്ക് കളിക്കാന്‍ തയ്യാറാണോ? അങ്ങനെയെങ്കില്‍ ഒളിപ്പിച്ചു വെക്കുന്ന പണം നിങ്ങള്‍ക്കും സ്വന്തമാക്കാം. കാഷ് ഹണ്ട് ഗെയിം ഇന്‍സ്റ്റഗ്രാം പേജുകളില്‍ ഇപ്പോള്‍ എല്ലാ ഇടത്തും സജീവമാണ്.
ട്രന്‍ഡിങ്ങില്‍ നമ്പര്‍ വണ്‍ ആയികൊണ്ടിരിക്കുകയാണ് കാഷ് ഹണ്ട് ചലഞ്ച്. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ സുവര്‍ണ്ണാവസരം. നഗരങ്ങളില്‍ പല ഇടങ്ങളിലായി ഒളിപ്പിച്ചു വെക്കുന്ന പണം പുതു ജനങ്ങള്‍ക്ക് സ്വന്തമാക്കാന്‍ കഴിയുന്ന ചലഞ്ചാണ് ഇത്. വിദ്യാര്‍ത്ഥികള്‍ മുതല്‍ ഈ ചലഞ്ചിന്റെ ഭാഗമാണ്. കൊച്ചിയിലാണ് ആദ്യമായി കാഷ് ഹണ്ട് ചലഞ്ച് ആരംഭിച്ചത്.പിന്നീട് ഇത് മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.
പ്രാദേശിക സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതലായും കാഷ് ഹണ്ട് ചലഞ്ച് നടന്നുവരുന്നത്. 100 രൂപ മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ വരെ പല ഇടങ്ങളിലായും ഒളിപ്പിച്ചു വെക്കും. മരത്തിനു കീഴിലോ അല്ലെങ്കില്‍ ഏതെങ്കിലും കടകളിലെ വസ്തുവിലൊ ആയിരിക്കും പണം വെക്കുക. പണം കണ്ടെത്തുന്നതിനുള്ള സൂചന ഇന്‍സ്റ്റാഗ്രം വഴി പ്രചരിപ്പിക്കും ആ സൂചന മനസ്സിലാക്കി പണം കണ്ടെത്തുകയാണ് ഗെയിം.
പണം ഒളിപ്പിക്കുന്ന സ്ഥലത്തിന്റെ ചെറിയ സൂചന നല്‍കുന്ന വീഡിയോ മാത്രമേ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയുള്ളു. പണം കണ്ടെത്തുന്നവര്‍ തെളിവു സഹിതം വീഡിയോക്ക് താഴെയോ ഇന്‍ബോക്സ് വഴിയോ കാഷ്ഡ് എന്ന് കമന്റെ് ചെയ്യണം.
പണം സ്വന്തമാക്കിയെന്ന് അഡ്മിന് ബോധ്യമായാല്‍ അടുത്ത ചലഞ്ച് ആരംഭിക്കും. കാഷ് ഹഡ് ചലഞ്ച്ിന് നിയമപരമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോയെന്ന നിയമസാധ്യതകള്‍ പരിശോധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഇത് സബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. ഗൂഗിള്‍പേ വഴിയും പണം നല്‍കുന്ന ഗെയിം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ചലഞ്ചിനു പിന്നിലുള്ള വ്യക്തി ഇപ്പോഴും ഒളിഞ്ഞിരിക്കുകയാണ്.