ഛിന്നഗ്രഹത്തില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി അമേരിക്കയിലെ സൗത്ത് വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രഞ്ജര്‍.ജര്‍മന്‍ സ്‌പേസ് ഏജന്‍സിയുടെ സഹായത്തോടെ ഐറിസ്,മസ്സാലിയ എന്നീ ഛിന്നഗ്രഹങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഭൂമിക്കു പുറത്ത് ജീവന് നില നില്‍ക്കാനുള്ള സാഹചര്യം ഉണ്ടായേക്കാം എന്ന സാധ്യതയിലേക്കാണ് ഈ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.ആദ്യമായാണ് ഭൂമിക്ക് പുറത്ത് ഒരു ഛിന്നഗ്രഹത്തില്‍ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.