ചൊവ്വയില്‍ താമസിക്കാന്‍ ആളെ തേടുന്നു. യഥാര്‍ത്ഥ ചൊവ്വാഗ്രഹമല്ലാ, കൃതിമച്ചൊവ്വയില്‍ ഒരുവര്‍ഷം താമസിക്കാന്‍ ആളെ തേടുകയാണ് നാസാ. നാസയുടെ ചൊവ്വാദൗത്യത്തിന്റെ ഭാഗമായ കേപ്പിയാ മിഷനിലേക്കാണ് ആളെ തേടുന്നത്.
ടെക്‌സാസിലെ നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലാണ് പഠനാവശ്യങ്ങള്‍ക്കായി നാസ മാര്‍സ് ഡ്യൂണ്‍ ആല്‍ഫാ എന്ന് പേരിട്ടിരിക്കുന്ന കൃത്രിമചൊവ്വ നിര്‍മിച്ചിരിക്കുന്നത്. ഒരുവര്ഷം താമസിക്കാനാവശ്യമായ
എല്ലാസൗകര്യങ്ങളും ഇതിനകത്തുണ്ടാകും. എന്നാല്‍ ആഡംബരജീവിതമായിരിക്കില്ലാ ഉള്ളില്‍ താമസിക്കുന്നവര്‍ക്ക്. ധാരാളം ജോലികളുണ്ടാകും ചെയ്തുതീര്‍ക്കാന്‍. മാത്രമല്ലാ മിതാഹാരമായിരിക്കും അകത്ത്.
ചൊവ്വാഗ്രഹത്തിന് സമാനമായ ആവാസവ്യവസ്ഥയായത്‌കൊണ്ട്തന്നെ ഗ്രഹത്തില്‍ താമസിക്കുമ്പോള്‍ മനുഷ്യശരീരം നേരിട്ടേക്കാവുന്ന എല്ലാ വെല്ലുവിളികളും ഇവിടെ താമസിക്കുന്നവരും നേരിടേണ്ടിവരും.
ഇതിനെയൊക്കെ തരണം ചെയ്യാന്‍ കൃത്യമായ വ്യായാമവും ഒപ്പം ബഹിരാകാശനിലയത്തില്‍ നിന്നുള്ള നിര്‍ദേശങ്ങളും പാലിക്കണം. 30നും 55നുമിടയില്‍ പ്രായമുള്ള, സാഹസികരായ, പുകവലിക്കാത്ത, അമേരിക്കന്‍ പൗരന്‍മാരായ നാല് വൊളണ്ടിയര്‍മാരെയാണ് നാസയ്ക്കാവശ്യം. പ്രതിഫലമുള്ള ജോലിയാണെങ്കിലും പ്രതിഫലത്തുക എത്രയെന്ന് നാസ ഇതുവരെ പുറത്ത് വിട്ടിട്ടില്ലാ.