ന്യൂഡല്‍ഹി: ഗൂഗിള്‍ പേ ആപ്പ് നിര്‍ത്തലാക്കുന്നതായി ഗൂഗിള്‍ അറിയിച്ചിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി നാല് മുതല്‍ ആപ്പിന്റെ സേവനം ലഭ്യമാകില്ലെന്നും സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകാന്‍ 'ഗൂഗിള്‍ വാലറ്റ്' എന്ന ആപ്പിലേക്ക് മാറണമെന്നുമായിരുന്നു യുഎസിൽ ഉപയോക്തക്കൾക്ക് അറിയിപ്പായി വന്നത്. പേയ്‌മെന്റ് രീതികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
അതേസമയം പുതിയ തീരുമാനം ഇന്ത്യയും സിംഗപ്പൂരും അടക്കമുള്ള രാജ്യങ്ങളെ ബാധിക്കില്ല. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും ഗൂഗിള്‍ പേ ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ 2024 ജൂണ്‍ മുതല്‍ യുഎസ്സില്‍ ഈ സേവനങ്ങള്‍ ലഭിക്കില്ല. ഉപയോക്തക്കള്‍ക്ക് 'ഗൂഗിള്‍ വാലറ്റിലേക്ക് മാറാനാണ് ഗൂഗിള്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിള്‍ പേ സര്‍വീസ് ഉപയോഗിക്കുന്നത് വലിയ ശതമാനം ഉപയോക്താക്കളാണ്. അതുകൊണ്ട് തന്നെ പുതിയ ആപ്പിലേക്കുള്ള മാറ്റത്തിന് കൂടുതല്‍ സമയം വേണ്ടിവന്നേക്കാം.
എന്നാല്‍ ഗൂഗിള്‍ വാലറ്റിലേക്ക് മാറുന്നതോടെ പേയ്‌മെന്റ് സംവിധാനം മെച്ചപ്പെടും. പീയര്‍ ടു പിയര്‍ അഥവാ പി2പി പേമെന്റുകള്‍ മാറ്റത്തിന്റെ ഭാഗമായി ഗൂഗിള്‍ നീക്കം ചെയ്യും.
പുതിയ മാറ്റം ബാധിക്കുന്ന ഉപയോക്താക്കള്‍ക്ക് 2024 ജൂണ്‍ 4 ന് ശേഷവും ഗൂഗിള്‍ പേ വെബ്സൈറ്റ് ഉപയോഗിച്ച് അവരുടെ ജിപേ ബാലന്‍സ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയും. ഗൂഗിള്‍ വാലറ്റാണ് ഇപ്പോള്‍ 180ലേറെ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നത്. ക്രെഡിറ്റ്-ഡെബിറ്റ് പേമെന്റുകള്‍ ഗൂഗിള്‍ വാലറ്റിലൂടെ സാധ്യമാകും. യാത്രാ പാസുകള്‍, ഐഡി കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍, വിര്‍ച്വല്‍ കാര്‍ താക്കോലുകള്‍, തുടങ്ങിയ കാര്യങ്ങള്‍ ശേഖരിച്ച് വെക്കാം.