വിന്‍ഡോസ് പിസിയുമായി ഫോണിനെ ബന്ധിപ്പിക്കുന്ന പുതിയ ആപ്പ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. ഫോണ്‍ ലിങ്ക് ആപ്പ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണും ഐഫോണും ബന്ധിപ്പിക്കാന്‍ കഴിയും.
ഫോണ്‍ ഉപയോഗിക്കുമ്പോഴും പേഴ്‌സണല്‍ കംബ്യൂട്ടറില്‍ ഫോണ്‍ ലിങ്ക് ആപ്പ് വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഫോണിലെ സുപ്രധാനമായ ഡാറ്റകളെല്ലാം ഈ ആപ്പ് വഴി പിസിയില്‍ ബന്ധിപ്പിക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ബ്ലൂടൂത്തും വൈഫൈയും ഉപയോഗിച്ചാണ് പിസിയുമായി ഫോണ്‍ ബന്ധിപ്പിക്കുക. ഫോണ്‍ ലിങ്ക് ആപ്പ് വഴി പിസിയെ ബന്ധിപ്പിക്കുമ്പോള്‍ തന്നെ സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും കഴിയും. കൂടാതെ കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും കഴിയും.
ഫോണില്‍ വരുന്ന അറിയിപ്പുകള്‍ പിസിയിലും ലഭിക്കുകയും ഫോണില്‍ അടുത്തിടെ വന്ന ചിത്രങ്ങള്‍ കാണാന്‍ കഴിയുമെന്നതും ആപ്പ് നല്‍കുന്ന ഗ്യാരണ്ടിയാണ്. മീഡിയ പ്ലേബാക്കുകള്‍ നിയന്ത്രിക്കുക, ആപ്പ് മീറ്റിങ്, ഇന്‍സ്റ്റന്റ് ഹോട്ട്സ്പോട്ട്, കോപ്പി, പേസ്റ്റ് സംവിധാനം, വയര്‍ലെസ് ഫയല്‍ ഷെയറിങ് എന്നിവയും സാധ്യമാകും.
ഫോണ്‍ ലിങ്ക് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണ്‍ വിന്‍ഡോസ് പിസിയുമായി ബന്ധിപ്പിക്കാന്‍ വിന്‍ഡോസ് കംപ്യൂട്ടറില്‍ ഫോണ്‍ ലിങ്ക് ആപ്പും ആന്‍ഡ്രോയിഡ് ഫോണിലെ ലിങ്ക് ടു വിന്‍ഡോസ് ആപ്പും ഉപയോഗിക്കേണ്ടതുണ്ട്.
വിന്‍ഡോസ് 10നും വിന്‍ഡോസ് 11ലും ഫോണ്‍ ലിങ്ക് ആപ്പില്‍ പ്രവര്‍ത്തനക്ഷമമാണ്. ഇവയുടെ ഏറ്റവും പുതിയ പതിപ്പാണ് ഉപയോഗിക്കേണ്ടത.് ഫോണ്‍ ലിങ്ക് ആപ്പ് എത്തിയതോടെ ഒരേ സമയം രണ്ട് ഉപകരണങ്ങളും പ്രവര്‍ത്തിക്കാനാകും.