Share this Article
image
വാട്ട്‌സാപ്പിലെ ഏറ്റവും പുതിയ അപ്ഡേഷൻ കണ്ടോ?
Have you seen the latest update on WhatsApp?

ടെക്സ്റ്റ് ഫോര്‍മാറ്റിങ് ഓപ്ഷനുകള്‍ പുറത്തറങ്ങിയതിന് പിന്നാലെ പുതിയ അപ്ഡേഷനുമായി വാട്ട്സാപ്പ്. പുതിയ അപ്ഡേഷന്‍ വരുന്നതോടെ ഒരുമിനിറ്റ് വരെയുളള സ്റ്റാറ്റസ് അപ്ലോഡ് ചെയ്യാനാകും. നിലവില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അപ്ഡേറ്റ് ചെയ്യാനാകുന്നത്.

 ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സാപ്പ് ബീറ്റ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചില ബീറ്റ ടെസ്റ്റര്‍മാര്‍ക്കാണ് അപ്ഡേഷന്‍ ലഭിക്കുന്നത്. വരും ആഴ്ചകളില്‍ ഇത് കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

നിലവില്‍ 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് അപ്ഡേറ്റ് ചെയ്യാനാകുന്നത്. ഇപ്പോള്‍ ദൈര്‍ഘ്യമേറിയ സ്റ്റാറ്റസ് അപ്‌ഡേഷന്‍ വിഡിയോകള്‍ കാണുന്നതിന് ഉപയോക്താക്കള്‍ വാട്ട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യണം.

നേരത്തെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നതില്‍ നിയന്ത്രണം വരുത്തിയിരുന്നു. കൂടാതെ പുതിയ പ്രൈവസി ഫീച്ചര്‍ അനുസരിച്ച്  മറ്റുള്ളവരുടെ പ്രൊഫൈലില്‍ കയറിയുള്ള സ്‌ക്രീന്‍ഷോട്ട് എടുക്കലിനാണ് നിയന്ത്രണം വന്നിരിക്കുന്നത്.

ഉപയോക്താക്കളുടെ സ്വകാര്യത മുന്‍നിര്‍ത്തിയാണ്  ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ആന്‍ഡ്രോയിഡില്‍ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഉടനെ ഐഫോണില്‍ ഈ ഫീച്ചറെത്തുമെന്നാണ് പ്രതീക്ഷ. ഫീച്ചര്‍ ഓഫ് ചെയ്യാനുള്ള ഓപ്ഷന്‍ വൈകാതെ വാട്ട്സാപ്പ് നല്‍മെന്നാണ് സൂചന.

ഫേസ്ബുക്കില്‍ നേരത്തെ തന്നെ ഈ ഫീച്ചറുണ്ട്. ഫേസ്ബുക്കില്‍ ലോക്ക് ചെയ്തിരിക്കുന്ന പ്രൊഫൈല്‍ ചിത്രങ്ങള്‍ ആര്‍ക്കും സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസമാണ് വാട്ട്സാപ്പ് ടെക്സ്റ്റ് ഫോര്‍മാറ്റിങ് ഓപ്ഷനുകള്‍ അവതരിപ്പിച്ചത്.

ബോള്‍ഡ്, ഇറ്റാലിക്, സ്ട്രൈക്ക്ത്രൂ, മോണോസ്പേസ് എന്നീ ഓപ്ഷനുകള്‍ക്ക് പിന്നാലെയായിരുന്നു ഈ അപ്ഡേഷന്‍. ബുള്ളറ്റഡ് ലിസ്റ്റ്, നമ്പര്‍ ലിസ്റ്റ്, ബ്ലോക്ക് ക്വോട്ട്, ഇന്‍ലൈന്‍ കോഡ് എന്നിവയാണ് പുതിയ ഓപ്ഷനുകള്‍.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories