നമ്മള്‍ വസിക്കുന്ന ഭൂമി സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനേയും വലം വെക്കുന്നുണ്ടെന്നുള്ളത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. നമ്മളുടെ ജീവന്റെ നിലനില്‍പ്പും ഈ ഗ്രഹണം ഉള്ളതുകൊണ്ടാണ് പഠനങ്ങളും പറയുന്നത്. എന്നാല്‍ ഈ ഭ്രമണം പൊടുന്നനെ നിലച്ചാല്‍ എന്ത് സംഭവിക്കുമെന്നത് കൗതുകവും തെല്ലാശങ്കയും നിറഞ്ഞതാണ്.
മണിക്കൂറില്‍ 1600 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമി സൂര്യനെ ചുറ്റുന്നത്. അത്‌കൊണ്ട്തന്നെ ഭൂമിയേക്കാള്‍ 100മടങ്ങ് വലിപ്പമുള്ള സൂര്യനെ ചുറ്റാന്‍ ഭൂമിയ്ക്ക് 365 ദിവസം വേണം. ഒപ്പം ഭൂമി സ്വയം ചുറ്റുന്നുണ്ട്താനും. ഈ അനുപായം കൃത്യമായതുകൊണ്ടാണ് നമ്മള്‍ മനുഷ്യര്‍ക്ക് ഈ ഭ്രമണം അനുഭവപ്പെടാത്തതും.
ഈ ഭ്രമണം നിലച്ചാല്‍ നിലവിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കുമെല്ലാം ഭീകരമായ മാറ്റമാണ് സംഭവിക്കുക. ന്യൂട്ടന്റെ ഒന്നാംചലനനിയമപ്രകാരം ഭൂമിയുടെ ചലനം നിലയ്ക്കുമ്പോള്‍ ഭൂമിയിലുള്ളവയെല്ലാം 1600 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ തുടങ്ങും. ഭൂമികുലുക്കം, ചുഴലിക്കാറ്റ്, സുനാമി തുടങ്ങി എല്ലാത്തരം പ്രകൃതിക്ഷോഭങ്ങളും സംഭവിക്കും.
ഈക്കാര്യത്തില്‍ അല്‍പ്പമെങ്കിലും ഇളവ് ലഭിക്കുക ധ്രുവപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായിരിക്കും. ധ്രുവപ്രദേശങ്ങളില്‍ ഭ്രമണവേഗത കുറവായി അനുഭവപ്പെടുന്നതാണ് കാരണം. എങ്കിലും കാലാവസ്ഥമാറ്റം അവര്‍ക്കും താങ്ങാന്‍ പറ്റണമെന്നില്ലാ.
നിലവിലെ പകല്‍ ഏകദേശം 12 മണിക്കൂര്‍ ആണെങ്കില്‍ ഭ്രമണം നിലച്ചാല്‍ അത് ആറുമാസമാകും. തുടര്‍ച്ചയായ സൂര്യപ്രകാശം ഭൂമിയിലെ ജലത്തെ മൊത്തം നീരാവിയാക്കുമെന്നതും മറ്റൊരു വസ്തുതയാണ്. ഇനി അത് തരണം ചെയ്താലും ആറുമാസം തുടര്‍ച്ചയായി ഉണ്ടായേക്കാവുന്ന രാത്രികളിലെ തണുപ്പ് മനുഷ്യന് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. കേള്‍ക്കുന്തോറും മനസ്സില്‍ പേടി നിറയുമെങ്കിലും പെട്ടെന്നൊരു ദിവസം ചലനം നിലക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് വിദഗ്ധപഠനം.