ഇന്ത്യയില്‍ ഡാറ്റാസെന്റര്‍ സ്ഥാപിക്കാനൊരുങ്ങി ഗൂഗിള്‍. ഏഷ്യയിലെ നാലാമത്തെ ഗൂഗിള്‍ സെന്ററാണ് ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ലോകത്ത് ഇരgപത്തിയഞ്ചിലേറെ ഡാറ്റാ സെന്ററുകള്‍ ഗൂഗിളിനുണ്ട്.
ഗൂഗിളിന്റെ ഇന്റര്‍നെറ്റ് സേവനങ്ങളെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഡാറ്റാസെന്ററുകളുടെ പ്രധാനജോലി. ഏഷ്യയില്‍ സിംഗപ്പൂര്‍, തായ്‌വാന്‍, ജപ്പാന്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ഗൂഗിളിന്റെ ഡാറ്റാസെന്ററുകള്‍ ഉള്ളത്. തടസ്സമില്ലാതെ ഇന്റര്‍നെറ്റ് ലഭ്യമാകുന്നതിന് ഇത്തരത്തിലുള്ള ഡാറ്റാസെന്ററുകള്‍ അനിവാര്യമാണ്.
അത്‌കൊണ്ടുതന്നെ പ്രത്യേകം രൂപകല്‍പ്പന ചെയ്ത സെര്‍വറുകള്‍, നെറ്റ്‌വര്‍ക്കിംഗ് ഉപകരണങ്ങള്‍, താപം നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് ഈ കേന്ദ്രങ്ങളില്‍ കാണാന്‍ കഴിയുക.
നവിമുംബൈയിലെ മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 23 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് ഡാറ്റാസെന്റര്‍ വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇപ്പഴും ഈക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലാ.