ഗൂഗിളിന്റെ സൗജന്യ ഇമെയില്‍ സേവനമായ ജി-മെയില്‍ തുടങ്ങിയിട്ട് ഇന്നേക്ക് 20 വര്‍ഷം. വാട്ട്‌സാപ്പും ഇന്‍സ്റ്റഗ്രാമും എല്ലാം പിറവിയെടുക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്തന്നെ ജിമെയില്‍ ലോകത്തില്‍ സൃഷ്ടിച്ച വിപ്ലവം ചെറുതൊന്നുമായിരുന്നില്ലാ.
90കളില്‍ പോള്‍ ബുഷെറ്റ് കോളേജ് വിദ്യാര്‍ഥിയുടെ കണ്ട സ്വപ്നമായിരുന്നു സ്വന്തമായി ഒരു ഇമെയില്‍ സേവനസംവിധാനം. പിന്നീട് അദ്ദേഹം ഗൂഗിളില്‍ ഡെവലപ്പറായി ജോലി ചെയ്തുകൊണ്ടിരുന്ന കാലത്താണ് തന്റെ പ്രോജക്ടില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയതും സ്വപ്‌നം സഫലമായതും.
പൂര്‍ണ പിന്തുണയുമായി ഗൂഗിള്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രയാനും ഒപ്പമുണ്ടായിരുന്നു. എല്ലാവര്‍ഷവും വിഡ്ഢി ദിനമായ ഏപ്രില്‍ ഒന്നിന് എന്തെങ്കിലും തരത്തില്‍ ആളുകളെ പറ്റിക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ ഇടുക എന്നത് ലാറി പേജിന്റെയും സര്‍ജിബ്രാന്റെയും വിനോദം ആയിരുന്നു.
ഇതുകൊണ്ടുതന്നെ ആകാം 2004 ഏപ്രില്‍ ഒന്നിന് ജിമെയില്‍ സേവനം ആരംഭിച്ചപ്പോഴും ആളുകള്‍ വിശ്വസിക്കാതിരുന്നത്. ഒരു ജിബി ആയിരുന്നു അന്ന് ജിമെയില്‍ വാഗ്ദാനം ചെയ്ത സംഭരണശേഷി. അതായത് അന്നത്തെ മുന്‍നിര ഇ-മെയില്‍ സേവനദാതാക്കള്‍ പോലും ഒരു അക്കൗണ്ടിന് കേവലം 30 മുതല്‍ 60 ഇമെയില്‍ വരെ സംഭരിക്കാന്‍ സാധിക്കുന്നിടത്ത് ജിമെയിലിന് സംഭരിക്കാന്‍ സാധിക്കുക 13000 മെയിലുകളാണ്.
അതിനാല്‍തന്നെ വളരെപ്പെട്ടന്ന് ജിമെയിലിനെ ജനങ്ങള്‍ ഏറ്റെടുത്തു. ഇന്ന് 1.8 ബില്ല്യണിലേറെ സജീവ അക്കൗണ്ടുകളുള്ള ജിമെയിലിന്റെ ഇന്നത്തെ സംഭരണശേഷിയെന്നത് 15 ജിബി ആണ്. പുതിയ ടെക്‌നോളജികള്‍ നമ്മള്‍ക്ക് അവതരിപ്പിക്കപ്പെട്ടു ഗൗരവമേറിയ ആശയവിനിമയങ്ങള്‍ക്ക് ഇപ്പഴും ജിമെയില്‍ തന്നെ ഏകാശ്രയം.