ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്ന ഐസ്ആർഒയുടെ സ്‌പേഡെക്‌സ് ദൗത്യം വിചാരിച്ചതിലും നീളുമെന്ന് പുതിയ ഐഎസ്ആര്‍ഓ ചെയര്‍മാന്‍ വി നാരായണന്‍. കരുതലോടെ മാത്രമേ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി ആറിനകം ഡോക്കിംഗ് പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലെ സങ്കീര്‍ണതകള്‍ കാരണം അത് നീണ്ടുപോകുകയായിരുന്നു. ഡോക്കിംഗ് നടത്തുന്നതിനാവശ്യമായ ഘടകങ്ങള്‍ ഇപ്പോള്‍ അനുകൂലമാണ്.
എന്നാല്‍ വരും ദിവസങ്ങളില്‍ ഇത് മോശമാകുമെന്നാണ് വിലയിരുത്തല്‍. അടുത്ത ദിവസങ്ങളില്‍ ഡോക്കിംഗ് നടത്താനായില്ലെങ്കില്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് വരെ കാത്തിരിക്കേണ്ടി വരും.