നിത്യജീവിതത്തിന്റെ സിംഹഭാഗവും കവര്‍ന്നെടുക്കുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളെന്ന കാര്യത്തില്‍ സംശയമില്ല. ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയകളിലൊന്നായ ഫേസ്ബുക്കിന് ഇന്ന് 21ാം പിറന്നാള്‍. ഫേസ്ബുക്ക് പിന്നിട്ട വഴികളിലേക്ക്...
ലോകമെങ്ങും ഒരു കുടക്കീഴില്‍ എന്ന ആശയത്തിന്റ അനന്തരഫലമാണ് ഒരു ഹാര്‍വാര്‍ഡ് റൂം പ്രോജക്റ്റില്‍ നിന്ന് ലോകമെമ്പാടുമുള്ള 3 ബില്യനിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഫേസ്ബുക്കിന്റെ മാറ്റം. 2003 ല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഫേസ്മാഷ് എന്ന പേരിലാണ് സക്കന്‍ ബര്‍ഗും സുഹൃത്തുക്കളും ആദ്യമായി ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ആരംഭിച്ചത്. എന്നാല്‍ ചില കാരണങ്ങളാല്‍ അത് അടച്ചു പൂട്ടേണ്ടി വന്നു.
പിന്നിട് the facebook.com എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് 2004 ഫെബ്രുവരി 4 ന് ആരംഭിച്ചു. പിന്നീട് കണ്ടത് ഫേസ് ബുക്കിന്റെ തരംഗമായിരുന്നു. വിവിധ അഭിരുചികളും പ്രായവും ചിന്തകളുമുള്ളവര്‍ക്കു സ്വതന്ത്രമായി ചിന്തകളും വിവരങ്ങളും വിനോദവുമെല്ലാം പങ്കുവയ്ക്കാന്‍ കഴിയുന്ന ഒരിടമായി ഫേസ് ബുക്ക് മാറി.
സാമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് സന്ദേശവിനിമയ സംവിധാനം,വെര്‍ച്വല്‍ റിയാലിറ്റി, എഐ തുടങ്ങിയ പുത്തന്‍ സങ്കേതങ്ങളിലേക്കുള്ള ഫേസ്ബുക്കിന്റെ വളര്‍ച്ചയും പെട്ടന്നായിരുന്നു. മൈ സ്‌പേസ് പോലുള്ള സമൂഹമാധ്യമങ്ങള്‍ ഫെയ്സ്ബുക്കിന് മുന്‍പ് നിലവിലുണ്ടായിരുന്നെങ്കിലും അവര്‍ക്കൊന്നും സാധിക്കാത്ത വിധത്തിലുള്ള സ്വീകാര്യത നേടിയെടുക്കാന്‍ ഫെയ്സ്ബുക്കിനു സാധിച്ചു.
ടാഗ് ചെയ്യുക, പോക്ക് ചെയ്യുക തുടങ്ങിയ സംവിധാനങ്ങള്‍ക്കൊപ്പം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഫീച്ചറുകളാണ് ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നത്. തല്‍ക്ഷണ സന്ദേശമയയ്ക്കല്‍ മുതല്‍ ലൈവ് വീഡിയോ വരെയുള്ള ആശയ വിനിമയ സാധ്യതകള്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ മൂന്നാം' സ്ഥാനമാണ് ഫേസ്ബുക്കിനുള്ളത്.
ഉപദോക്താക്കള്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് ഇന്ത്യയില്‍ എത്തിയിരുന്നത് ഹിന്ദി, പഞ്ചാബി, ബംഗാളി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലും ഫേസ്ബുക്കില്‍ ആശയവിനിമയം നടത്താനാകും. തുടക്കത്തില്‍ ഫോട്ടോകളും വിഡീയോകളും പങ്കിടാനും, അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനുമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ കാലക്രമേണ ലൈവ് സ്ട്രീമിംങ്ങിം ബിസിനസ് ആവശ്യങ്ങള്‍ക്കും ഫെയ്‌സ് ബുക്ക് ഉപയോഗിച്ച് തുടങ്ങി.
ഗുണങ്ങള്‍ക്കൊപ്പം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഫസ് ബുക്ക് വിധേയമായിട്ടുണ്ട്. വിപ്ലവകരമായ സാമൂഹിക ഇടപെടലിലും ഫേസ്ബുക്ക് പുതിയൊരു തലമുണ്ടാക്കി. ആര്‍ക്കും പ്രസാധകനാകാമെന്നതും തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിക്കാനും അനിയന്ത്രിതമായ സാഹചര്യവും വളര്‍ന്നതും ഇതില്‍ എടുത്തു പറയേണ്ട ഒന്നായിമാറി. യുവതലമുറക്കിടയില്‍ ഫെയ്സ്ബുക്കിന്റെ ഭാവി എന്തായിരിക്കുമെന്നതു ഒരു ചോദ്യ ചിഹ്നമാണ്. എന്നിരുന്നാലം അനിഷേധ്യമായ 21 വര്‍ഷത്തിന്റെ അനുഭവ പരിചയം ഫെയ്സ്ബുക്കിനു ഗുണം ചെയ്തേക്കാം.