അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും ബുച്ച് വിൽമോറിന്‍റെയും മടങ്ങി വരവ് ഉടൻ. മടക്കി കൊണ്ടുവരുന്നതിനുള്ള സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപിച്ചു.
ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൻ 9 റോക്കറ്റിലാണ് സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപിച്ചത്. ആനി മക്ലിന്‍, നിക്കോളാസ് അയേഴ്സ്, ടക്കുയ ഒനിഷി, കിറില്‍ പെസ്‌കോവ് എന്നീ നാല് പുതിയ ബഹിരാകാശ സഞ്ചാരികളും പേടകത്തില്‍. ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ മാര്‍ച്ച് 20 ഓടെ സുനിത വില്യംസും ബുച്ച് വില്‍മോറും മടക്കയാത്ര ആരംഭിക്കും.