സുനിതാ വില്ല്യംസടങ്ങുന്ന സംഘത്തെ തിരിച്ചെത്തിക്കാനായി പുറപ്പെട്ട സ്‌പേസ് എക്‌സ് ക്രൂ 10 പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തി. ഡോക്കിംഗ് പൂര്‍ത്തിയായതായി നാസ അറിയിച്ചു. പേടകത്തിലെ സംഘം അല്‍പ്പസമയത്തിനകം നിലയത്തില്‍ പ്രവേശിക്കും.
മംഗളൂരുവില്‍ തോക്കുകളും വെടിയുണ്ടകളുമായി കുപ്രസിദ്ധ കുറ്റവാളികളായ 5 മലയാളികള്‍ പിടിയില്‍
മംഗളൂരുവില്‍ തോക്കുകളും വെടിയുണ്ടകളുമായി കുപ്രസിദ്ധ കുറ്റവാളികളായ 5 മലയാളികള്‍ പിടിയില്‍. സംഘത്തില്‍നിന്ന് 12 കിലോ കഞ്ചാവും പിടികൂടി. സിറ്റി പൊലീസ് കമ്മിഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
രണ്ടുദിവസങ്ങളിലായി നഗരത്തിലെ വ്യത്യസ്തയിടങ്ങളില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അഞ്ച് കാസര്‍ഗോഡ് സ്വദേശികളെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് തോക്കുകളും , വെടിയുണ്ടകളും കഞ്ചാവും പിടികൂടി.
മംഗല്‍പാടി സ്വദേശിയും മലപ്പുറം കൊണ്ടോട്ടിയിലെ താമസക്കാരനുമായ അബ്ദുള്‍ ലത്തീഫ് എന്ന തോക്ക് ലത്തീഫ് , പൈവെളിഗെയിലേ മന്‍സൂര്‍ , കടമ്പാര്‍ സ്വദേശികളായ മുഹമ്മദ് അസ്ഗര്‍ , മുഹമ്മദ് സാലി , കുന്നുംകൈ സ്വദേശി നൗഫല്‍ (38) എന്നിവ രാണ് അറസ്റ്റിലായത്. അര്‍ക്കുള ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് 12 കിലോ കഞ്ചാവുമായി കാര്‍ യാത്രയ്ക്കിടെ ലത്തീഫ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച കേരള രജിസ്‌ട്രേഷന്‍ കാറും പൊലീസ് പിടിച്ചെടുത്തു. കര്‍ണാടകയില്‍ പലപ്പോഴായി നടന്ന വെടിവെപ്പ് കേസുകളിലെ പ്രതികള്‍ക്ക് തോക്കുകള്‍ എത്തിച്ചുകൊടുത്തത് ലത്തീഫാണെന്ന് പോലീസ് പറഞ്ഞു.
കേരളത്തിലും കര്‍ണാടകയിലുമായി ഇയാള്‍ക്കെതിരേ കൊലപാതകം, കൊലപാതകശ്രമം, ആക്രമണം, കവര്‍ച്ച തുടങ്ങി 13 ക്രിമിനല്‍ കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു. ഇതേദിവസം നടേക്കാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രണ്ട് തോക്കും നാല് വെടിയുണ്ടയുമായി നൗഫല്‍, മന്‍സൂര്‍ എന്നിവര്‍ കൊണാജെ പൊലീസിന്റെ പിടിയിലായത്..ഇവര്‍ക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഹരികടത്തുമായി ബന്ധപ്പെട്ട് വിവിധ കേസുകള്‍ നിലവിലുണ്ട്.
തലപ്പാടിക്ക് സമീപം ദേവിപുരയില്‍ ആയുധങ്ങളുമായി യുവാക്കള്‍ കാറില്‍ പോകുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അസ്ഗര്‍, മുഹമ്മദ് സാലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഒരു തോക്ക്, രണ്ട് വെടിയുണ്ട എന്നിവ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്‌ട്രേ ഷന്‍ കാറും കസ്റ്റഡിയിലെടുത്തു.
കൊലപാതകശ്രമം, മയക്കുമരുന്ന് കടത്ത്, ആക്രമണം, കവര്‍ച്ച, മണല്‍ക്കടത്ത് തുടങ്ങി കേരളത്തിലും കര്‍ണാടകയിലുമായി അസ്ഗറിനെതിരേ 17 ക്രിമിനല്‍ കേസുകളും മുഹമ്മദ് സാലിക്കെതിരേ 10 കേസുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി