Share this Article
Union Budget
ബഹിരാകാശത്ത് ഈ ഒമ്പതു മാസം സുനിത വില്യംസ് എന്താണ് ചെയ്തുകൊണ്ടിരുന്നത്? സുനിതയുടെ ബഹിരാകാശ ഡ്യൂട്ടി അറിയാം..
വെബ് ടീം
posted on 19-03-2025
21 min read
suni williams

ഒമ്പതു മാസം നീണ്ട ചരിത്ര ദൗത്യത്തിനൊടുവിൽ മെക്സിക്കോ ഉൾക്കടലിൽ ഇറങ്ങിയ സുനിത വില്യംസിന്റെ ബഹിരാകാശ ഡ്യൂട്ടി എന്തായിരുന്നു?. തൻ്റെ നീണ്ട ദൗത്യത്തിനിടയിൽ സുനിത വില്യംസ് ബഹിരാകാശത്ത് വിവിധ ജോലികളിൽ സജീവമായിരുന്നു. കേവലം എട്ടു ദിവസത്തെ യാത്രക്കു പോയ സുനിത ബഹിരാകാശ പേടകത്തിന്റെ സാ​ങ്കേതിക തകരാർ മൂലം ഒമ്പതു മാസത്തോളം ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോവുകയായിരുന്നു.നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ചിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്നത്. ബഹിരാകാശ നിലയത്തിന്റെ അറ്റകുറ്റപ്പണികളിലും ശുചീകരണത്തിലും അവർ ഒരു പ്രധാന പങ്ക് വഹിച്ചു. ഒരു ഫുട്ബോൾ മൈതാനത്തിന്റെ വലിപ്പമുള്ള ഈ സ്റ്റേഷന് നിരന്തരമായ അറ്റകുറ്റപ്പണികൾ ആവശ്യമാണ്. പഴയ ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കാനും സുനിത സഹായിച്ചു.

62 മണിക്കൂർ ബഹിരാകാശ നടത്തം സുനിത നിർവഹിച്ചതായും നാസ പറയുന്നു. നാസയുടെ കണക്കനുസരിച്ച് സുനിത വില്യംസും സംഘവും 900 മണിക്കൂർ ഗവേഷണം പൂർത്തിയാക്കി.150ലധികം പരീക്ഷണങ്ങൾ നടത്തി ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച സ്ത്രീ എന്ന റെക്കോർഡ് അവർ സ്ഥാപിച്ചു. ബഹിരാകാശ നിലയത്തിലെ നിരവധി പ്രധാന ഗവേഷണ പദ്ധതികളിൽ സുനിത വില്യംസ് പങ്കാളിയായി. ഗുരുത്വാകർഷണം ബഹിരാകാശത്തെ ദ്രാവക സംവിധാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ഈ പഠനം പ്രധാനമായും പരിശോധിക്കുന്നത്. ജലം വീണ്ടെടുക്കലിലും ഇന്ധന സെല്ലുകൾക്കായി പുതിയ റിയാക്ടറുകൾ വികസിപ്പിക്കുന്നതിലും സുനിത ഗവേഷണം നടത്തി. ബാക്ടീരിയയെ ഉപയോഗിച്ച് പോഷകങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള വഴികൾ ശാസ്ത്രജ്ഞർ പഠിക്കുന്ന ബയോന്യൂട്രിന്റ്സ് പ്രോജക്റ്റിൽ സുനിത വില്യംസ് പങ്കെടുത്തതായും നാസ വെളിപ്പെടുത്തി.



അതേ സമയം സുനിതയുടെ മുടി കെട്ടാത്തതിന് പിന്നിലെ കാര്യമറിയാം.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുനിതയുടെ മുടിയെ കുറിച്ച് ഒരു തമാശയും പറഞ്ഞു. 'വുമണ്‍ വിത്ത് വൈല്‍ഡ് ഹെയര്‍' എന്നായിരുന്നു ട്രംപിന്റെ വിശേഷണം.ഇതിന് പിന്നാലെ ചര്‍ച്ചകളും തുടങ്ങി. ബഹിരാകാശ യാത്രികര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, ബഹിരാകാശ നിലയത്തില്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് മുടി അഴിച്ചിടുന്നത് എന്നതായിരുന്നു മിക്കവരുടേയും ചോദ്യം. ഇതിന്റെ ഉത്തരം ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്.ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്താല്‍ മുടി സ്വാഭാവികമായി മുഖത്തേക്ക് വീഴില്ല. എപ്പോഴും സ്വതന്ത്രമായി പൊങ്ങിക്കിടക്കും. അതുകൊണ്ട് പിന്നിലേക്ക് കെട്ടേണ്ട ആവശ്യമേയില്ല. ഭൂമിയില്‍ ഗുരുത്വാകര്‍ഷണമുള്ളതിനാല്‍ അത് മുടിയെ താഴേക്ക് വലിക്കുന്നു. അതുകൊണ്ടാണ് ഹെയര്‍ബാന്‍ഡ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് മുടി കെട്ടിയിടേണ്ടി വരുന്നത്.ഭൂമിയിലാകുമ്പോള്‍ മുടി കെട്ടിക്കുടുങ്ങാതിരിക്കാന്‍ ചീകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ബഹിരാകാശ നിലയത്തില്‍ മുടി സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്നതിനാല്‍ കെട്ടിക്കുടുങ്ങില്ല. അതുകൊണ്ടുതന്നെ മാസങ്ങളോളം മുടി ചീകാതിരിക്കാം. അതുകൂടാതെ ബഹിരാകാശത്ത് പലപ്പോഴും ഹെല്‍മെറ്റുകളും ഹെഡ്ഗിയറുകളും ധരിക്കേണ്ടി വരും. ഇത് അവരുടെ തലയോട്ടിക്ക് ചുറ്റും വായുസഞ്ചാരം കുറയ്ക്കും. ഈ സമയത്ത് മുടി അഴിച്ചിടുമ്പോള്‍ അത് തലയോട്ടിക്ക് തണുപ്പ് നല്‍കുന്നു.എന്നാല്‍ മുടിയുടെ പരിചരണം എളുപ്പമാണെങ്കിലും ഹെയര്‍സ്റ്റൈല്‍ മാറ്റുക എന്നത് ബഹിരാകാശത്ത് അല്‍പം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. മുടി മുറിക്കാന്‍ വാക്വം അറ്റാച്ച്‌മെന്റുള്ള പ്രത്യേക ഇലക്ട്രിക് ക്ലിപ്പറുകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories