ഇപിഎഫ്ഒയ്ക്ക് കീഴില്‍ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. 2023 മെയ് 3 വരെ ആയിരുന്ന കാലാവധി ജൂണ്‍ 26 വരെയാണ് നീട്ടിയത്. സുപ്രീംകോടതി വിധിയിലൂടെയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടായ ഇപിഎഫഒയിലൂടെ ഗുണഭോക്താക്കള്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കുന്ന ഓപ്ഷന്‍ ഏര്‍പ്പെടുത്തിയത്.നിശ്ചിത വേതന പരിധി 5000 മുതല്‍ 6500 രൂപ വരെയും 2014 സെപ്റ്റംബര്‍ 1 ന് മുമ്പ് അംഗങ്ങളായവരും അതിനുശേഷം അംഗങ്ങളായ ജീവനക്കാരും ഇതിന് അര്‍ഹരാണ് .
യോഗ്യരായ ജീവനക്കാര്‍ ഇപിഎഫ്ഒ പോര്‍ട്ടലില്‍ ആവശ്യമായ രേഖകളടക്കം അപേക്ഷ നല്‍കണം, ഓണ്‍ലൈനായും ഓഫ്‌ലൈനായും അപേക്ഷ നല്‍കാവുന്നതാണ്.ഓണ്‍ലൈനായി ചെയ്യുമ്പോള്‍ അപേക്ഷകര്‍ നേരത്തെ നല്‍കിയ ജോയിന്റ് ഓപ്ഷന്റെ പകര്‍പ്പ് അപ്ലോഡ് ചെയ്യണം.ഇപിഎഫ് ആക്റ്റ് 26.6 ഖണ്ഡിക പ്രകാരം ജീവനക്കാരനും തൊഴിലുടമയും ജോയിന്റ് ഓപ്ഷന്‍ നല്‍കി, അത് പിഎഫ് അസി.കമ്മിഷ്ണര്‍ അംഗീകരിക്കണം. ഈ ജോയിന്റ് ഓപ്ഷന്റെ പകര്‍പ്പാണ് അപ്ലോഡ് ചെയ്യേണ്ടത്.
ജോയിന്റ് ഓപ്ഷന്‍ നല്‍കിയതിന്റെ തൊഴിലുടമ സ്ഥിരീകരിച്ച രേഖ, ജോയിന്റ് ഓപ്ഷന്‍ നല്‍കിയതിന്റെ ജീവനക്കാരന്‍ സ്ഥിരീകരിച്ച രേഖ, 5000,6000 വേതനപരിധിക്കു മുകളില്‍ പിഎഫിലേക്ക് വിഹിതം അടച്ച രേഖ, പെന്‍ഷന്‍ ഫണ്ടിലേക്ക് ഉയര്‍ന്ന വിഹിതം അടച്ച രേഖ, ഉയര്‍ന്ന വിഹിതം അടക്കാനുള്ള അപേക്ഷ പ്രൊവിഡന്റ് ഫണ്ട് അധികൃതര്‍ തള്ളിയിട്ടുണ്ടെങ്കില്‍ അതിന്റെ രേഖ എന്നിവ അപ്ലോഡ് ചെയ്ത് ഉയര്‍ന്ന പെന്‍ഷനുള്ള ഓപ്ഷന്‍ നല്‍കാവുന്നതാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ് ഈ പദ്ധതിയ്ക്ക് അര്‍ഹതയുണ്ടായിരുന്നത്. 1995 ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുകൂടി പ്രയോജനം കിട്ടുന്ന രീതിയില്‍ സര്‍ക്കാര്‍ ഈ പദ്ധതി വിപുലീകരിച്ചു.അതിനാല്‍ ഈ പദ്ധതിയെ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം എന്നും അറിയപ്പെടുന്നു.