കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,040 രൂപയായി. സ്വര്‍ണം ഗ്രാമിന് 5755 രൂപയെന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മൂന്ന് ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവിലയില്‍ 1200 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച പവന് 320 രൂപയും ചൊവ്വാഴ്ച 800 രൂപയും വിലയിടിഞ്ഞിരുന്നു.
ഡിസംബര്‍ നാലിനാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നത്. അന്ന് 47080 രൂപയായിരുന്നു സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണവില. പിന്നീട് സ്വര്‍ണവില താഴുകയായിരുന്നു. രാജ്യാന്തര വിപണയിയില്‍ ട്രോയ് ഔണ്‍സിന് 2025 ഡോളറിലുമാണ് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.