അവധികള്‍ അനവധിയുള്ള മാസമാണ് ഒക്ടോബര്‍. ഗാന്ധി ജയന്തി, നവരാത്രി, ദുര്‍ഗപൂജ, ദീപാവലി അങ്ങനെ പോകുന്നു ഈ മാസം. കൂടാതെ പ്രാദേശിക അവധിയും ശനി, ഞായര്‍ അവധിയും അടക്കം ചേരുമ്പോള്‍ പതിനഞ്ച് ദിവസമാണ് രാജ്യത്ത് ബാങ്ക് അടഞ്ഞുകിടക്കുക.
ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി, രണ്ടാംശനിയും മഹാനമവിയും വരുന്ന പന്ത്രണ്ടാം തീയതി. നാലാം ശനി വരുന്ന 26ാം തീയതിയും ബാങ്ക് അവധിയാണ്. 6,13, 20, 27 എന്നീ ഞായറാഴ്ചകളിലും ബാങ്ക് പ്രവര്‍ത്തിക്കില്ല. അവധികള്‍ കണക്കിലെടുത്ത് ബാങ്ക് ഇടപാടുകള്‍ ക്രമീകരിക്കണം.
നേരിട്ടുള്ള സേവനങ്ങള്‍ അനിവാര്യമാണെങ്കില്‍ അവധികള്‍ മുന്‍കൂട്ടി കണ്ട് ബാങ്കില്‍ നേരിട്ടെത്താം. അല്ലെങ്കില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. അവധി ദിവസങ്ങളിലെ അടിയന്തര ഇടപാടുകള്‍ക്ക് ബാങ്കുകളുടെ വെബ്സൈറ്റുകളോ മൊബൈല്‍ ആപ്പുകളോ ഉപയോഗിക്കാം. എടിഎം ഉപയോഗിച്ചം ഈ ദിവസങ്ങളില്‍ സുഗമാമായി ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.