നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും . ചിലരുടെ അക്കൗണ്ടുകൾ പൊതു മേഖല ബാങ്കുകളിൽ ആണെങ്കിൽ മറ്റ് ചിലരുടേത് സ്വകാര്യ ബാങ്കുകളിലാണ്. രണ്ട് തരം ബാങ്കുകളിലും അക്കൗണ്ട് ഉള്ളവരും ഉണ്ട്. ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാം എന്നത് സംബന്ധിച്ചുള്ള ചോദ്യം അടുത്ത കാലത്ത് ഉയർന്ന് വന്നിട്ടുണ്ട്. ചില സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇത്തരം ഒരു ചോദ്യം ഉയർത്താൻ കാരണം.
ഏറ്റവും പുതിയ ആർബിഐ റിപ്പോർട്ടുകൾ പ്രകാരം ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണെന്ന വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ സന്ദേശങ്ങൾവിശ്വസിക്കരുത്. കാരണം ഇവ പൂർണമായും വ്യാജമാണ്. ഒരു വ്യക്തിക്ക് ഇന്ത്യയിൽ എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും തുടങ്ങാം. ഒന്നിലധികം ബാങ്കുകളിൽ അക്കൗണ്ട് തുറക്കാനും നിയന്ത്രിക്കാനും കഴിയും. ആർബിഐ ഇതിന് പിഴ ചുമത്തിയിട്ടില്ല.
ഇത്തരം വ്യാജ വാർത്തകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) രംഗത്ത് വന്നിട്ടുണ്ട്. ഒന്നിലധികം ബാങ്കുകളിൽ ബാങ്ക് അക്കൗണ്ടുള്ള ആളുകൾക്ക് പിഴ ചുമത്താൻ ആർബിഐ മാർഗനിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് പിഐബി വ്യക്തമാക്കുന്നുണ്ട്.
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളുള്ള വ്യക്തികൾക്ക് പിഴ ചുമത്താൻ ആർബിഐ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതുകൊണ്ട് ജനങ്ങൾ ഇതിൽ ഭയപ്പെടേണ്ടതില്ല. നിങ്ങളുടെ അക്കൗണ്ടുകൾ ഡീ-ആക്ടിവേറ്റ് ചെയ്യാൻ തിരക്കുകൂട്ടാതിരിക്കാൻ PIB ഈ പോസ്റ്റ് പുറത്തിറക്കി.
ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാം
ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ഇതിന് യാതൊരു നിയന്ത്രണവുമില്ല. എന്നാൽ രണ്ടോ മൂന്നോ ബാങ്ക് അക്കൗണ്ടുകൾ മതിയെന്നാണ് സാമ്പത്തിക ഉപദേഷ്ടാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
എന്തുകൊണ്ട് 2-3 ബാങ്ക് അക്കൗണ്ടുകൾ മതിയാകും?
സുരക്ഷ: അധിക അക്കൗണ്ടുകൾ സാമ്പത്തിക തട്ടിപ്പിന് കാരണമായേക്കാം. ഉപയോഗിക്കാത്ത ബാങ്കുകളെയാണ് തട്ടിപ്പുകാർ കള്ളപ്പണം വെളുപ്പിക്കുന്നതിനായിലക്ഷ്യമിടുന്നത്. പലപ്പോഴും നമ്മൾ ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകളുടെ സ്റ്റേറ്റ്‌മെൻ്റുകൾ പരിശോധിക്കാറില്ല, അതിനാൽ ഇത്തരം അക്കൗണ്ടുകൾ തട്ടിപ്പുകാർക്ക് സൗകര്യപ്രദമാകാൻ സാധ്യതയുണ്ട്.
നിയന്ത്രണം: കൂടുതൽ അക്കൗണ്ടുകൾ മാനേജ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്.
ചെലവുകൾ: ചില ബാങ്കുകൾ മിനിമം ബാലൻസ് നിർബന്ധമാണ്. ഓരോ അക്കൗണ്ടിലും മിനിമം ബാലൻസ് നിലനിർത്തണം, അത്തരം ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടാൽ ബാങ്കുകൾ പിഴ ചുമത്തിയേക്കാം
നിങ്ങളുടെ കുട്ടിക്ക് പാൻ കാർഡ് വേണോ? അപേക്ഷിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
ഇങ്ങനെ ഒരു പിഴവ് സംഭവിച്ചാൽ നിങ്ങൾക്ക് പിഎഫ് പെൻഷൻ ലഭിക്കില്ല
ഇപിഎഫ്ഒ 3.0: പിഎഫ് അക്കൗണ്ടിൽ നിന്ന് എടിഎം പോലെ പണം പിൻവലിക്കാം