HDFC ബാങ്കിലെ ചില ക്രെഡിറ്റ് കാർഡുകളുടെ ലോയൽറ്റി പ്രോഗ്രാം പരിഷ്ക്കരിച്ചു. പുതുക്കിയ നിയമങ്ങൾ ഒക്ടോബർ 1, 2024 മുതൽ പ്രാബല്യത്തിൽ വരും. പുതിയ മാറ്റങ്ങൾ പ്രകാരം, സ്മാർട്ട്ബൈ പ്ലാറ്റ്ഫോമിൽ റിവാർഡ് പോയിൻ്റ് ഉപയോഗിച്ച് മൂന്ന് മാസത്തിൽ ഒരിക്കൽ (കലണ്ടർ ത്രൈ മാസങ്ങൾ) , ഒരു ആപ്പിൾ ഉത്പന്നം മാത്രമേ വാങ്ങാൻ കഴിയു.
ഏപ്രിൽ മുതൽ ജൂൺ വരെ, ജൂലൈ മുതൽ സെപ്റ്റംബർ വരെ, ഒക്ടോബർ മുതൽ ഡിസംബർ വരെ, ജനുവരി മുതൽ മാർച്ച് വരെ എന്നിങ്ങനെയാണ് കലണ്ടർ ത്രൈമാസങ്ങൾ. ഇൻഫിനിയ & ഇൻഫിനിയ മെറ്റൽ കാർഡുകൾക്ക് മാത്രമാണ് ഈ മാറ്റം ബാധകമാകുന്നത്.
തനിഷ്ക് വൗച്ചറുകൾക്കായുള്ള റിവാർഡ് പോയിന്റ് റിഡീം ചെയ്യുന്നത് ഒരു കലണ്ടർ ത്രൈമാസത്തിൽ 50,000 റിവാർഡ് പോയിന്റുകളിലേക്ക് പരിമിതിപ്പെടുത്തിയിട്ടുണ്ട്.
ഈ കാർഡിനേക്കുറിച്ച് എച്ച് ഡി എഫ് സി ബാങ്ക് വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ
ജോയിനിംഗ് ഫീ: ₹12,500 + ടാക്സ്.
ബെനഫിറ്റ്: ഫീസ് അടച്ച് കാര്‍ഡ് സജീവമാക്കിയാല്‍ 12,500 റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കും.
ഫീസ് ഒഴിവാക്കാൻ: കഴിഞ്ഞ 12 മാസത്തിനുള്ളില്‍ ₹10 ലക്ഷം അല്ലെങ്കില്‍ അതിലധികം ചെലവഴിച്ചാല്‍ അടുത്ത വര്‍ഷത്തെ ഫീസ് ഒഴിവാക്കാം.