പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്,അതിൻ്റെ സ്മരണികയായാണ് കേന്ദ്ര ധനമന്ത്രാലയം 75 രൂപ നാണയം അവതരിപ്പിച്ചത്. ഇതിന് ശേഷം പലരും ചോദിക്കുന്ന കാര്യം 75 രൂപയുടെ നാണയം എവിടെ കിട്ടും എന്നതാണ്.
കേന്ദ്ര സർക്കാർ 75 രൂപ നാണയം പുറത്തിറക്കുന്നത് ഇതാദ്യമല്ല. ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) 75-ാം വാർഷിക ആഘോഷിക്കുന്നതിനായി 2020 ഒക്ടോബറിൽ 75 രൂപ നാണയം പുറത്തിറക്കിയിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ സ്മരണയ്ക്കായി ഇത് രണ്ടാം തവണയാണ് 75 രൂപ നാണയം പുറത്തിറക്കുന്നത്.
ഒരു പ്രത്യേക പരിപാടിയെയോ വ്യക്തിയെയോ സ്മാരകത്തെയോ ആദരിക്കാനായി ഇടയ്ക്കിടെ കേന്ദ്ര സർക്കാർ ഇത്തരത്തിലുള്ള സ്മരണിക നാണയങ്ങൾ പുറത്തിറക്കാറുണ്ട്. വളരെ കുറച്ച് നാണയങ്ങൾ മാത്രമെ ഇത്തരത്തിൽ പുറത്തിറക്കു.
ഈ നാണയങ്ങൾ മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലെ നാല് സർക്കാർ മിൻ്റുകളിലാണ് നിർമ്മിക്കുന്നത്. പൊതുവേ, ഉയർന്ന മൂല്യമുള്ള നാണയങ്ങൾ നിർദ്ദിഷ്ട കാലയളവിൽ നാണയം അച്ചടിച്ച മിൻ്റിൽ നിന്ന് നേരിട്ട് ഓൺലൈനായി ഓർഡർ ചെയ്യാം.