പുതിയ പണനയം ഇന്ന് പ്രഖ്യാപിക്കും. 6.5 ശതമാനം എന്ന അടിസ്ഥാന പലിശനിരക്കില്‍ മാറ്റം വരുമോയെന്ന എന്നതിലാണ് ഏറ്റവും വലിയ ആകാംക്ഷ. കുറവുവന്നാല്‍ അത് ഭവന പായ്പയിലടക്കം പലിശയില്‍ കുറവുണ്ടാകും.
ഡിസംബര്‍ 4 മുതല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് നയിക്കുന്ന ആറംഗ പണനയ നിര്‍ണായക സമിതിയുടെ യോഗം തുടരുകയാണ്.ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പണനയം പ്രഖ്യാപിക്കുക.
പുതിയ സാഹചര്യത്തില്‍ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം പണപ്പെരുപ്പ് നിരക്ക് 6.2 ശതമാനത്തില്‍ തുടരുകയാണ്. ബാങ്കുകളുടെ കരുതല്‍ ധന അനുപാതം കുറക്കുന്നതും ആര്‍ബിഐയുടെ പരിഗണനയിലുണ്ട്.