Yes Bank revises FD interest rates: ഫിക്സഡ് ഡിപ്പോസിറ്റുകളിലെ പലിശ നിരക്ക് ഉയർത്തി യെസ് ബാങ്ക്. 18 മുതൽ 36 മാസം വരെയുള്ള എഫ് ഡികളിലെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയത്. സാധാരണക്കാർക്ക് 7.75 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം വരെയും ആണ് ബാങ്ക് പലിശ വാഗ്ദാനം ചെയ്യുന്നത്.
2023 മെയ് 2 മുതൽ ആണ് പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. 7 ദിവസം മുതൽ 14 ദിവസം വരെയുള്ള എഫ് ഡികൾക്ക് 2.25% പലിശ ആണ് യെസ് ബാങ്ക് നൽകുന്നത്.
അതേസമയം, 15 മുതൽ 45 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികളുടെ പലിശ നിരക്ക് 3.70 ശതമാനമാണ്. 46 മുതൽ 90 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് 4.10 ശതമാനവും 91 മുതൽ 180 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് 4.75 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.