തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. 66,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
720 രൂപയാണ് ഇന്ന് സ്വര്‍ണത്തിന് കുറഞ്ഞ്. 90 രൂപ ഇടിഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8310 രൂപ ആയിട്ടുണ്ട്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 67,200 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 8400 രൂപയുമായിരുന്നു വില.
ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളുടെ ഇഫക്ടാണ് സ്വര്‍ണവിലയിലും പ്രതിഫലിച്ചതെന്നാണ് കണക്കുകൂട്ടല്‍. യു.എസ് തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആഗോള ഓഹരി വിപണിയില്‍ കനത്ത ഇടിവുണ്ടായിരുന്നു. കൊവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് യു.എസ് വിപണിയില്‍ ഇത്രയും വലിയ തിരിച്ചടിയുണ്ടാവുന്നത്. 2020ന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് യു.എസ് ഓഹരി വിപണി അഭിമുഖീകരിക്കുന്നത്.