Share this Article
Latest Business News in Malayalam
നാലാം ദിനവും സ്വർണവിലയിൽ ഇടിവ്; ഈ മാസത്തെ താഴ്ന്ന നിലയില്‍; 11 ദിവസത്തിനിടെ കുറഞ്ഞത് 680 രൂപ
വെബ് ടീം
posted on 11-08-2023
1 min read
GOLD RATE TODAY

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,640 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,320 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 11 ദിവസത്തിനിടെ 680 രൂപയാണ് കുറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories