Share this Article
Latest Business News in Malayalam
GOLD RATE TODAY/സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
വെബ് ടീം
posted on 09-08-2023
1 min read
KERALA GOLD RATE TODAY

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000ല്‍ താഴെ എത്തി. പവന് 80 രൂപ കുറഞ്ഞതോടെയാണ് വീണ്ടും 44,000ല്‍ താഴെ എത്തിയത്. 43,960 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. 5495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയ 44,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. മൂന്നിന് 43,960 രൂപയായി വില താഴ്ന്നു. ഈ നിലവാരത്തിലേക്കാണ് വീണ്ടും വില എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories