ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികളായ യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഗാലിയം, ജെർമേനിയം, ആൻറിമണി എന്നീ അപൂർവ ലോഹങ്ങളുടെ കയറ്റുമതി ചൈന നിരോധിച്ചതോടെ സാങ്കേതിക ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ യു എസ് പ്രതിസന്ധി നേരിടുകയാണ്. ഈ ലോഹങ്ങൾ സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, റഡാർ സംവിധാനങ്ങൾ, സിടി സ്കാനറുകൾ തുടങ്ങിയ അത്യാധുനിക ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് അനിവാര്യമാണ്.
എന്താണ് കാരണം?
യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് ലോകത്തെ സാങ്കേതിക മേഖല ഭരിക്കുന്നത്. ഈ മേഖലയിലെ ആധിപത്യം നിലനിർത്താനുള്ള മത്സരമാണ് ഈ വ്യാപാര യുദ്ധത്തിന് പ്രധാന കാരണം.
യുഎസ് സർക്കാർ ഡസൻ കണക്കിന് ചൈനീസ് കമ്പനികളെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ഇത് ചൈനയുടെ അർദ്ധചാലക വ്യവസായത്തെ സ്തംഭിപ്പിച്ചു. ഇതിന് തിരിച്ചടിയായാണ് അപൂർവ ലോഹങ്ങളുടെ കയറ്റുമതി ചൈന നിരോധിച്ചത്
ഗാലിയം, ജെർമേനിയം, ആൻറിമണി എന്നീ ലോഹങ്ങൾ കമ്പ്യൂട്ടർ, സുരക്ഷ, പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നു.
അടിയേറ്റത് യു എസിന്
യുഎസ്ജിഎസ് അടുത്തിടെ നടത്തിയ ഒരു പഠനം, ഗാലിയം, ജെർമേനിയം എന്നിവയുടെ കയറ്റുമതി നിരോധനം യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് 3 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടാക്കുമെന്ന് കണക്കാക്കുന്നു.
ലോകമെമ്പാടും ഉപയോഗിക്കുന്ന മിക്ക പ്രധാന ധാതുക്കളുടെയും പ്രധാന നിർമ്മാതാവ് ചൈനയാണ്. ഈ നിരോധനം സപ്ലൈ ചെയിനുകളെ തകർക്കുകയും ലോകമെമ്പാടുമുള്ള നിർമ്മാണ പ്രക്രിയകളെ തടസ്സപ്പെടുത്തുകയും ചെയ്യും.
ഈ വ്യാപാര യുദ്ധം സാങ്കേതിക മേഖലയിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്. കമ്പനികൾക്ക് പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതും വിപണിയിലെത്തിക്കുന്നതും ബുദ്ധിമുട്ടാകും.
ചൈന കുത്തി മറിച്ച ജപ്പാൻ കമ്പനികൾ ഇന്ത്യൻ ഇലക്ട്രോണിക്സ് വിപണിയിൽ വീണ്ടും മുന്നിൽ
ഇനി ചൈനയെ തോൽപ്പിക്കാനാവില്ല; യൂറോപ്പിനേയും അമേരിക്കയേയും ഞെട്ടിച്ച് ചൈനീസ് കാറുകൾ