രാജ്യത്തെ പ്രമുഖ ഇൻ്റഗ്രേറ്റഡ് പവർ കമ്പനികളിലൊന്നായ ടാറ്റ പവർ, ജൂൺ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു.
ടാറ്റ പവർ Q1 ഫലങ്ങൾ: ഒറ്റ നോട്ടത്തിൽ
അറ്റാദായം: കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4% വർധനയോടെ ഈ പാദത്തിൽ കമ്പനി 1,189 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി.
വരുമാനം: പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം ഈ പാദത്തിൽ ₹17,294 കോടിയാണ്
ഒരു വർഷത്തിനുള്ളിൽ 89% റിട്ടേൺ
ടാറ്റ പവറിൻ്റെ ഓഹരികൾ ഇന്ന്(06-08-2024) 1.08 ശതമാനം ഉയർന്ന് 439.50 രൂപയിൽ ക്ലോസ് ചെയ്തു. കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 89% റിട്ടേൺ നൽകി.
കഴിഞ്ഞ 6 മാസത്തിനിടെ ഓഹരി 11.85% നേട്ടമുണ്ടാക്കി. 1.41 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
വേദാന്തയുടെ ലാഭം 54% വർധിച്ച് ₹ 5,095 കോടിയായി
ലോഹ, ഖനന കമ്പനിയായ വേദാന്ത ലിമിറ്റഡിൻ്റെ ലാഭം 2024-25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) വാർഷികാടിസ്ഥാനത്തിൽ (YoY) 54% വർധിച്ച് 5,095 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 3,308 കോടി രൂപയായിരുന്നു.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം വാർഷികാടിസ്ഥാനത്തിൽ 6% വർദ്ധിച്ചു.
ഒരു വർഷം മുമ്പ് ഇതേ പാദത്തിലെ വരുമാനം, അതായത് FY24 ൻ്റെ ആദ്യ പാദത്തിൽ 33,342 കോടി രൂപയായിരുന്നു
ഒരു വർഷത്തിനുള്ളിൽ 74% റിട്ടേൺ
ഓഹരി വിപണിയിൽ ഇന്ന് ( 06-08- 202ർ4) 0.18% ഉയർന്ന് 414 രൂപയിൽ ആണ് ക്ലോസ് ചെയ്തത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കമ്പനിയുടെ ഓഹരികൾ നിക്ഷേപകർക്ക് 74 ശതമാനം റിട്ടേൺ നൽകി. കഴിഞ്ഞ 6 മാസത്തിനിടെ 46.29% വർധനവാണ് ഈ ഓഹരിക്ക് ഉണ്ടായത്. 1.54 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
ടി വി എസിന് ആദ്യ പാദത്തിൽ ലാഭം 23% ഉയർന്ന് 577 കോടി രൂപയായി
ഓട്ടോമൊബൈൽ കമ്പനിയായ ടിവിഎസ് മോട്ടോഴ്‌സ് 2024-25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ 577 കോടി രൂപ ലാഭം (ഏകീകൃത ലാഭം) റിപ്പോർട്ട് ചെയ്തു. വർഷാടിസ്ഥാനത്തിൽ 23% വളർച്ച. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 468 കോടി രൂപ ലാഭം നേടിയിരുന്നു.
ഏപ്രിൽ-ജൂൺ ത്രൈമാസത്തിലെ ടിവിഎസ് മോട്ടോഴ്‌സിൻ്റെ ഏകീകൃത പ്രവർത്തന വരുമാനം 16 ശതമാനം ഉയർന്ന് വർഷാവർഷം 8,376 കോടി ആയി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ വരുമാനം 7,218 കോടി രൂപയായിരുന്നു.
ടിവിഎസ് മോട്ടോഴ്‌സിൻ്റെ ഓഹരി ഈ വർഷം ഉയർന്നത് 45ശതമാനം
ടിവിഎസ് മോട്ടോഴ്‌സ് ഓഹരികൾ 0.78 ശതമാനം ഇടിഞ്ഞ് 2,474 രൂപയിൽ ഇന്ന് (ആഗസ്റ്റ് 6, ചൊവ്വാഴ്ച) ക്ലോസ് ചെയ്തു. കമ്പനിയുടെ ഓഹരികൾ ഒരു മാസത്തിനുള്ളിൽ 3.16%, 6 മാസത്തിനുള്ളിൽ 20.83%, ഒരു വർഷത്തിൽ 84.59% എന്നിങ്ങനെയാണ് റിട്ടേൺ നൽകിയത്. ടിവിഎസ് മോട്ടോഴ്‌സിൻ്റെ ഓഹരികൾ ഈ വർഷം ഇതുവരെ അതായത് 2024 ജനുവരി 1 വരെ 22.53% ഉയർന്നു. 1.18 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
Tata Power reported a consolidated net profit of Rs 1,188 crore for Q1 of the financial year 2024-25, reflecting a growth of 4% compared to the previous year. The company's revenue from operations also rose by 4% to Rs 352.66 billion.