ബർലിൻ: യൂറോപ്പിൽ ശക്തമായ സമ്പദ് വ്യവസ്ഥ നിലനിന്നിരുന്ന രാജ്യങ്ങൾ പോലും മാന്ദ്യത്തിലേക്ക് കടക്കുന്ന അവസ്ഥയാണിപ്പോൾ. ജര്‍മൻ സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേയ്ക്കു കടന്നു കഴിഞ്ഞു.യൂറോപ്പിനാകെ ഞെട്ടലുണ്ടാക്കുന്നതാണ് ജര്‍മനിയിലെ മാന്ദ്യം. യുഎസ്സില്‍ അടക്കം തീവ്രമായ മാന്ദ്യം യൂറോപ്പിനെ പൂര്‍ണമായും ബാധിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ലെ ആദ്യ പാദത്തില്‍ രാജ്യത്തെ ജിഡിപി 0.3% ആയി ചുരുങ്ങി. 2022 ന്റെ അവസാന പാദത്തിൽ 0.5% ആയിരുന്നു ഇടിവ്. രണ്ടുപാദങ്ങളിൽ തുടർച്ചയായി ജിഡിപി ചുരുങ്ങുന്നതാണ് മാന്ദ്യം.പണപ്പെരുപ്പം ജർമ്മൻ സാമ്പത്തികമേഖലയെ മോശമായി ബാധിച്ചു. ഗാർഹിക ഉപഭോഗത്തിൽ ഇത് പ്രതിഫലിച്ചിട്ടുണ്ട്.
ഭക്ഷണം, പാനീയം, വസ്ത്രങ്ങള്‍, ഷൂസ്, ഫര്‍ണിച്ചറുകള്‍ എന്നിവയ്ക്കുമേൽ പണം ചെലവഴിക്കുന്നത് കുടുംബങ്ങള്‍ കുറച്ചു. 2022 അവസാനത്തോടെ സര്‍ക്കാര്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ പുതിയ കാറുകളുടെ വില്‍പ്പനയും കുറഞ്ഞു.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നും തൊഴിലവസരങ്ങൾ തേടി ധാരാളം പേരാണ് ജർമൻ വിസ കാത്തിരിക്കുന്നത്.