Share this Article
Latest Business News in Malayalam
സ്വർണവില കുത്തനെ ഉയർന്നു; വീണ്ടും 44,000 കടന്നു
വെബ് ടീം
posted on 16-06-2023
1 min read
GOLD PRICE INCREASED TODAY

തിരുവനന്തപുരം: ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് തിരിച്ചു കയറി. കുത്തനെയാണ് ഉയർന്നത്. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. 720  രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കുറഞ്ഞത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് സ്വർണവില  320 രൂപ ഉയർന്നു അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്. രണ്ട് മാസത്തിന് ശേഷം ഇന്നലെ ആദ്യമായി സ്വർണവില 44000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 40 രൂപ ഉയർന്നു. വിപണി വില 5510 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ ഉയർന്നു. വിപണി വില 4568 രൂപയാണ്.

അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഇന്നലെ  ഒരു രൂപ കുറഞ്ഞിരുന്നു. വിപണി വില 80 രൂപയാണ്.  ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories