ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒല ഇലക്ട്രിക് കമ്പനിയുടെ ഓഹരികൾ 8 ശതമാനം ഇടിഞ്ഞു. ഈ വൻ ഇടിവിന് കാരണം ഒലയുടെ സിഇഒ ഭവിഷ് അഗർവാളും സ്റ്റാൻഡപ്പ് കൊമേഡിയൻ കുനാൽ കമ്രയും തമ്മിലുണ്ടായ വാക് തർക്കമാണെന്നാണ് പ്രചരിക്കുന്നത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിക്ഷേപകർ കൂട്ടത്തോടെ ഒല ഓഹരികൾ വിറ്റൊഴിക്കുന്ന തിരക്കിലാണ്.
കുനാൽ കമ്ര ചെറുതായി ഒന്ന് ചൊറിഞ്ഞു
ഒല സര്‍വീസ് സെന്ററിന് മുന്നില്‍ കേടുപാട് സംഭവിച്ച ഇവികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം കുനാൽ കമ്ര പങ്ക് വച്ചതോടെയാണ് വാക് പോരിന് തുടക്കമായത്.
“ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ശബ്ദമില്ലേ? അവര്‍ ഇത് അര്‍ഹിക്കുന്നുണ്ടോ?, ഇരുചക്രവാഹനങ്ങള്‍ നിരവധി സാധാരണക്കാരുടെ യാത്രാ മാര്‍ഗമാണെന്നും” ആയിരുന്നു കമ്രയുടെ പോസ്റ്റ്.
ഒല വാഹനം വാങ്ങിയ ആര്‍ക്കെങ്കിലും ദുരനുഭവം നേരിടേണ്ടതായി വന്നിട്ടുണ്ടെങ്കില്‍ അവരുടെ കഥ പറയാമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയേയും ഉപഭോക്തൃകാര്യ മന്ത്രാലയത്തേയും ടാഗ് ചെയ്ത പോസ്റ്റില്‍ കമ്ര പറഞ്ഞു.
ഏറ്റുപിടിച്ച് ഭവിഷ് അഗർവാൾ
ഇതിനെ പരിഹസിച്ച് കൊണ്ട് ഭവിഷ് അഗർവാൾ പോസ്റ്റ് ഇട്ടതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്.
ഒലയുടെ കാര്യത്തിൽ ഇത്രയും ശ്രദ്ധ ചെലുത്തുന്നയാൾ ഇങ്ങോട്ട് വന്ന് തങ്ങളെ സഹായിക്കുവെന്നും പെയ്‌ഡ് ട്വീറ്റിന് അല്ലെങ്കിൽ പരാജയപ്പെട്ട കോമഡി കരിയറിന് കൂടുതൽ പ്രതിഫലം താൻ തരാമെമെന്നും അതിന് പറ്റില്ലെങ്കിൽ മിണ്ടാതിരിക്കൂ, ഞങ്ങളുടെ യഥാർത്ഥ കസ്റ്റമേഴ്‌സിന്റെ പ്രശ്‌നം പരിഹിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധചെലുത്തട്ടെ എന്നുമായിരുന്നു ഭവിഷിൻ്റെ മറുപടി ട്വീറ്റ്.
ഓഹരി വിപണിയിൽ തിരിച്ചടി
ഈ സംഭവം ഓലയുടെ ഇമേജിൽ വലിയ പ്രതികൂല സ്വാധീനം ചെലുത്തി. നിക്ഷേപകർ ഭാവിഷ് അഗർവാളിന്റെ നേതൃത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇത് ഓഹരികളുടെ വിലയിൽ വൻ ഇടിവിലേക്ക് നയിച്ചു
ഒടുവിൽ സംഭവിച്ചത്?
ഒല ഇലക്ട്രിക് കമ്പനിയുടെ ഓഹരികൾ 8 ശതമാനം ഇടിഞ്ഞു.ഓഹരികൾ ലിസ്റ്റായതിന് ശേഷം 43 ശതമാനം ഇടിവാണ് നേരിട്ടത്. ഈ വർഷം തുടക്കം മുതലെ ഒല ഇലക്ട്രിക് കമ്പനിയുടെ മാർക്കറ്റ് ഷെയർ കുറഞ്ഞ് വന്നിരുന്നു. ബജാജ്, ടിവിഎസ് മോട്ടോർ, ഹീറോ തുടങ്ങിയ ടൂവിലർ രംഗത്തെ കരുത്തന്മാരാണ് ഒല ഇലക്ട്രിക്കിൻ്റെ എതിരാളികൾ