സ്ഥിരമായി ഇടപാടുകൾ നടത്തുന്ന ബാങ്കുകളിൽ ആണ് നമ്മൾ സാധാരണയായി നിക്ഷേപങ്ങൾ നടത്താറുള്ളത്. എന്നാൽ ഉയർന്ന പലിശ നൽകുന്ന ബാങ്കുകളിൽ നിക്ഷേപം നടത്തുന്നതാണ് ഉചിതമായ തീരുമാനം. ഇന്ത്യയിൽ ഫ്കിക്സ്ഡ് ഡെപ്പോസിറ്റുകൾക്ക് ഉയർന്ന പലിശ നൽകുന്ന ചില ബാങ്കുകൾ നമുക്ക് പരിചയപ്പെടാം.
റിപ്പോ നിരക്ക്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ ശക്തികാന്ത ദാസ് അടുത്തകാലത്ത് റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചു. എന്നാൽ ഡിസംബർ മീറ്റിങ്ങിൽ RBI പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ട്. ഇത് വായ്പാ നിരക്കുകളെയും നിക്ഷേപ നിരക്കുകളെയും ബാധിക്കും.
മികച്ച പലിശ നിരക്കുകൾ നൽകുന്ന ബാങ്കുകൾ:
ഇന്ത്യയിലെ ചില മുൻനിര ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന മൂന്ന് വർഷത്തെ ഫിക്സഡ് ഡെപ്പോസിറ്റുകൾക്കുള്ള പലിശ നിരക്കുകൾ ഇതാ:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI): പൊതു ജനങ്ങൾക്ക് 6.75 ശതമാനവും സീനിയർ സിറ്റിസൺമാർക്ക് 7.25 ശതമാനവും. ഈ നിരക്കുകൾ ജൂൺ 15, 2024 മുതൽ പ്രാബല്യത്തിൽ.
ബാങ്ക് ഓഫ് ബറോഡ: പൊതു ജനങ്ങൾക്ക് 6.5 ശതമാനവും സീനിയർ സിറ്റിസൺമാർക്ക് 7.15 ശതമാനവും. ഈ നിരക്കുകൾ ഒക്ടോബർ 3, 2024 മുതൽ പ്രാബല്യത്തിൽ.
കോടക് മഹീന്ദ്ര ബാങ്ക്: പൊതു ജനങ്ങൾക്ക് 7 ശതമാനവും സീനിയർ സിറ്റിസൺമാർക്ക് 7.6 ശതമാനവും. ഈ നിരക്കുകൾ ജൂൺ 14, 2024 മുതൽ പ്രാബല്യത്തിൽ.
എച്ച്ഡിഎഫ്സി ബാങ്ക്, ICICI ബാങ്ക്: രണ്ട് ബാങ്കുകളും പൊതു ജനങ്ങൾക്ക് 7 ശതമാനവും സീനിയർ സിറ്റിസൺമാർക്ക് 7.5 ശതമാനവും വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ നിരക്കുകൾ ജൂലൈ 24, 2024 മുതൽ പ്രാബല്യത്തിൽ.
ആക്സിസ് ബാങ്ക്: ആക്സിസ് ബാങ്ക് പൊതു ജനങ്ങൾക്ക് 7.1 ശതമാനവും സീനിയർ സിറ്റിസൺമാർക്ക് 7.6 ശതമാനവും വാഗ്ദാനം ചെയ്യുന്നു. ഈ നിരക്കുകൾ സെപ്റ്റംബർ 10, 2024 മുതൽ പ്രാബല്യത്തിൽ.