Share this Article
Latest Business News in Malayalam
സ്വർണവില വീണ്ടും 45000ത്തിൽ
വെബ് ടീം
posted on 24-05-2023
1 min read
Gold rate touches 45000 mark

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. ഇതോടെ വീണ്ടും സ്വർണവില വീണ്ടും 45000ത്തിലേക്ക് എത്തി. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,000 രൂപയാണ്.

രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ 45000 ത്തിന് താഴേക്ക് ഇടിയുകയായിരുന്നു. ശനിയാഴ്ച 400 രൂപ ഉയർന്ന് സ്വർണവില 45000 ത്തിന് മുകളിൽ എത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു.  വിപണി വില 5625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 20 രൂപ ഉയർന്നു. വിപണി വില 4660 രൂപയാണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories