തകര്‍ന്ന് തരിപ്പണമായി ഇന്ത്യന്‍ രൂപ. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഒരു ഡോളറിന് 84 രൂപ 4 പൈസയാണ് ഇന്നത്തെ വിനിമയ മൂല്യം. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പൈസയുടെ ഇടിവാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ രേഖപ്പെടുത്തിയത്. അമേരിക്കയില്‍ ട്രംപ് അധികാരം പിടിച്ചതോടെ സാമ്പത്തിക മേഖലയില്‍ മാറ്റങ്ങളുണ്ടാവുമെന്ന സൂചനകളും ഡോളര്‍ ശക്തിപ്പെട്ടതും ഓഹരി വിപണിയിലെ ചാഞ്ചാട്ടവുമാണ് രൂപയുടെ തകര്‍ച്ചക്ക് കാരണം.