കൊച്ചി: തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി.പവന് 200 രൂപ കുറഞ്ഞ് 45,080 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 5635 രൂപയായി.
ഇസ്രയേല്‍-ഹമാസ് യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര സ്വര്‍ണ്ണവില 1,950 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. 1931 ഡോളര്‍ വരെ പോയിരുന്ന സ്വര്‍ണ്ണവില കഴിഞ്ഞ രണ്ട് ദിവസമായി ചെറിയതോതില്‍ താഴ്ന്ന് 1910 ഡോളറിലേക്ക് എത്തിയതിനു ശേഷം വീണ്ടും 1940 ഡോളറില്‍ മുകളിലേക്ക് എത്തിയിരിക്കുകയാണ്. ബുധനാഴ്ച ഏഷ്യന്‍ സെഷനില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1,940 ഡോളര്‍ ഉയര്‍ന്ന് വ്യാപാരം തുടര്‍ന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ പരമ്പരാഗത സുരക്ഷിത സ്വത്തായി സ്വര്‍ണ്ണത്തിന്റെ ഉയര്‍ന്ന ഡിമാന്‍ഡിന് കാരണമാകുന്നു.