Share this Article
Latest Business News in Malayalam
സ്വര്‍ണവില ഇന്ന് കുറഞ്ഞു
വെബ് ടീം
posted on 20-06-2023
1 min read
Gold price decreased today

കൊച്ചി: തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 44,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 5500 രൂപയായി.രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. 15ന് 44,000ല്‍ താഴെയെത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലും എത്തി. അന്ന് 43,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories