കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 43,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഒരു ഗ്രാം സ്വര്‍ണത്തിന് 5450 രൂപ നല്‍കണം.
ഈ മാസത്തിന്റെ തുടക്കത്തില്‍ 44,320 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. 17ന് രേഖപ്പെടുത്തിയ 43,280 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. 21ന് ശേഷം വില ഉയരുന്നതാണ് ദൃശ്യമായത്.