Share this Article
Latest Business News in Malayalam
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡെയ്സിനെതിരെ ഉപഭോക്തക്കൾ; ഇപ്പം ശരിയാക്കിത്തരാമെന്ന് കമ്പനി
Flipkart Big Billion Days

ഫ്ലിപ്കാർട്ടിന്റെ ഏറ്റവും സെയിലുകളിലൊന്നായ  ബിഗ് ബില്യൺ ഡെസിനെതിരെ ഈ വർഷം വ്യാപക പരാതി. തങ്ങളുടെ ഓർഡറുകൾ ക്യാൻസൽ ചെയ്യുന്നു എന്നാണ് ഏറ്റവും കൂടുതലായി വരുന്ന പരാതി. വാഗ്ദാനം ചെയ്ത ഡിസ്കൗണ്ടുകൾ ലഭിക്കുന്നില്ലെന്ന പരാതിയും വരുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ #flipkartscam എന്ന ഹാഷ്‌ടാഗ് വ്യാപകമായി പ്രചരിച്ചതോടെ ഈ വിഷയം വലിയ ചർച്ചയായി. ഉപഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് ഫ്ലിപ്കാർട്ടിനെതിരെ സോഷ്യൽ മീഡിയയിൽ കടന്നാക്രമണം നടത്തുകയാണ്.

പ്രധാന പരാതികൾ

  • ഓർഡർ റദ്ദാക്കൽ: നിരവധി ഉപഭോക്താക്കൾ തങ്ങളുടെ ഓർഡറുകൾ റദ്ദാക്കപ്പെട്ടതായി പരാതിപ്പെട്ടു. ചിലരോട് ഇതിൻ്റെ  കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ  സ്റ്റോക്ക് ലഭ്യമല്ല എന്ന വിശദീകരണമാണ് മറ്റു ചിലർക്ക് ലഭിക്കുന്നത്.

  • ഡിസ്‌ക്കൗണ്ട് പ്രശ്‌നങ്ങൾ: വാഗ്ദാനം ചെയ്ത ഡിസ്‌ക്കൗണ്ടുകൾ ലഭിക്കാത്തതും മറ്റൊരു പ്രധാന പരാതിയായിരുന്നു. ചില ഉൽപ്പന്നങ്ങളുടെ വില സെയിൽ സമയത്ത് വർദ്ധിച്ചതായി പരാതികൾ ഉയർന്നു.



ഫ്ലിപ്കാർട്ടിന്റെ പ്രതികരണം

ഫ്ലിപ്കാർട്ട് ഈ പ്രശ്‌നങ്ങളെ ഗൗരവമായി എടുത്ത് അവ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അറിയിച്ചു. ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാനും ഓർഡറുകൾ പുനഃസ്ഥാപിക്കാനും അവർ ശ്രമിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories