നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് (NSE) 2025 ലെ വ്യാപാര അവധികൾ പ്രഖ്യാപിച്ചു. കോമോഡിറ്റി ഡെറിവേറ്റീവ്സ് സെഗ്മെന്റിൽ വ്യാപാരം നടത്തുന്നവർക്ക് ഈ വിവരം പ്രധാനമാണ്.
2025-ൽ, ശനി, ഞായർ ദിവസങ്ങളിലെ പതിവ് അവധികൾ കൂടാതെ 14 ദിവസം ഓഹരി വിപണിക്ക് അവധിയാണ്. 2025 ൽ ഓഹരി വിപണിയിലെ അവധി ദിനങ്ങൾ നോക്കാം
പ്രധാന അവധികൾ
* മഹാശിവരാത്രി: ഫെബ്രുവരി 26
* ഹോളി: മാർച്ച് 14
* ഇദ്-ഉൽ-ഫിത്ർ: മാർച്ച് 31
* ശ്രീ മഹാവീർ ജയന്തി: ഏപ്രിൽ 10
* ഡോ. ബാബാ സാഹെബ് അംബേദ്കർ ജയന്തി: ഏപ്രിൽ 14
* ഗുഡ് ഫ്രൈഡേ: ഏപ്രിൽ 18
* മഹാരാഷ്ട്ര ദിനം: മേയ് 1
* സ്വാതന്ത്ര്യ ദിനം: ആഗസ്റ്റ് 15
* ഗണേശ ചതുർഥി: ആഗസ്റ്റ് 27
* മഹാത്മാ ഗാന്ധി ജയന്തി/ദുർഗാഷ്ടമി: ഒക്ടോബർ 2
* ദീപാവലി ലക്ഷ്മി പൂജൻ: ഒക്ടോബർ 21
* ദീപാവലി ബാലിപ്രാതിപദ: ഒക്ടോബർ 22
* പ്രകാശ് ഗുരുപുർബ് ശ്രീ ഗുരു നാനക് ദേവ്: നവംബർ 5
* ക്രിസ്മസ്: ഡിസംബർ 25
റിപ്പബ്ലിക് ദിനം ജനുവരി 26 ഞായറാഴ്ചയും, ശ്രീരാമനവമി ഏപ്രിൽ 6 ഞായറാഴ്ചയും മുഹറം ജൂലൈ 6 ഞായറാഴ്ചയും ആണ്. ബക്രീത് ജൂൺ 7 ശനിയാഴ്ചയാണ് ഈ ദിവസങ്ങൾ ശനിയും ഞായറും ആയതിനാൽ മാർക്കറ്റ് അവധിയായിരിക്കും
Note: ഈ ലേഖനം 2025 ലെ വ്യാപാര അവധികളെക്കുറിച്ചുള്ള അറിയിപ്പ് മാത്രമാണ് നൽകുന്നത്. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് വിശദമായ ഗവേഷണം നടത്തുക.