കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയ ശേഷമാണ് ഇന്ന് വില കുറഞ്ഞത്. പവന് 80 രൂപയാണ് കുറഞ്ഞത്. 44,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.
ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 5505 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 21ന് ശേഷം വില ഉയരുന്നതാണ് കണ്ടത്. അന്ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. ദിവസങ്ങള്‍ക്കകം 850 രൂപയോളം വര്‍ധിച്ച ശേഷമാണ് ഇന്ന് ആദ്യമായി വില താഴ്ന്നത്.