റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്നത്തെ സ്വര്‍ണ്ണവിലയില്‍ ഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് കുറഞ്ഞത് .
ഗ്രാമിന് 190 രൂപ കുറഞ്ഞ് 6570 രൂപയിലേക്കും പവന് 1520 രൂപ കുറഞ്ഞ് 52560 രൂപയിലാണ് സ്വര്‍ണ്ണവില എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ സ്വര്‍ണ്ണ വില ഗ്രാമിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു.
ഇതിനുമുമ്പ് 150 രൂപയായിരുന്നു ഒരു ദിവസം ഗ്രാമിന് കുറഞ്ഞ ഏറ്റവും ഉയര്‍ന്ന വില.എന്നാല്‍ 190 രൂപ ഗ്രാമിന് കുറഞ്ഞതോടെ ഒരു ദിവസം കുറഞ്ഞ ഏറ്റവും വലിയ വില കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.
മാര്‍ച്ച് മാസം 29 ന് 440 രൂപ വര്‍ദ്ധിച്ചാണ് ആദ്യമായി സ്വര്‍ണ വില 50000 രൂപയിലേക്ക് ഉയര്‍ന്നത്.പിന്നീട് കൂടിയും കുറഞ്ഞുമാണ് സ്വര്‍ണവില നിലനിന്നിരുന്നത്. ഇത്തരത്തില്‍ വിലകുറയുന്നത് സ്വര്‍ണം നിക്ഷേപിക്കുന്നവര്‍ക്ക് വലിയ ഒരു അവസരമാണ്. എന്നാല്‍ സ്വര്‍ണം വില്‍ക്കാനുള്ളവര്‍ക്ക് അല്‍പ്പം കൂടി കാത്തിരിക്കാം. സ്വര്‍ണവില കുറഞ്ഞത് ആഭരണം വാങ്ങാനായി കാത്തിരുന്നവര്‍ക്ക് വലിയ ആശ്വാസമാണ്.