Share this Article
Latest Business News in Malayalam
KERALA GOLD RATE/സ്വര്‍ണവിലയിൽ ഇടിവ്; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ
വെബ് ടീം
posted on 28-09-2023
1 min read
KERALA GOLD RATE

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,120 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 5390 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞമാസം 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ സ്വര്‍ണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വര്‍ണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വര്‍ധിച്ച് നാലിന് 44,240 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തി.

തുടര്‍ന്ന് 14 വരെയുള്ള പത്തുദിവസ കാലയളവില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. പിന്നീടുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വില ഉയര്‍ന്ന് 44000 കടന്ന് മുന്നേറിയ സ്വര്‍ണവിലയാണ് പിന്നീട്  താഴ്ന്ന് തുടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article