എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡിന്റെയും ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെയും ലയനം , ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ലയനത്തോടെ എച്ച് ഡി എഫ് സി ബാങ്ക് ആഗൊളതലത്തിൽ തന്നെ പ്രമുഖ ബാങ്കിംഗ് സ്ഥാപനങ്ങളിലൊന്നായി വളർന്നിരിക്കുകയാണ്.
ജെപി മോർഗൻ ചേസ് ആൻഡ് കോ, ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷൻ എന്നിവ കഴിഞ്ഞാൽ ഏറ്റവും വലിയ ബാങ്ക് ആയാണ് എച്ച് ഡി എഫ് സി വളർന്നിരിക്കുന്നത്.മാർക്കറ്റ് ക്യാപിറ്റലൈസേഷൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യ 10 സ്ഥാനങ്ങളിൽ വരുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
റാങ്ക് | ബാങ്ക് | Mcap ( ₹ കോടി) |
1. | HDFC ബാങ്ക് (ലയനാനന്തരം) | 14,12,055.5 |
2. | ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് | 6,53,704.04 |
3. | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ | 5,11,201.77 |
4. | കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് | 3,66,967.55 |
5. | ആക്സിസ് ബാങ്ക് ലിമിറ്റഡ് | 304211.88 |
6. | ഇൻഡസിൻഡ് ബാങ്ക് ലിമിറ്റഡ് | 106707.03 |
7. | ബാങ്ക് ഓഫ് ബറോഡ | 98436.88 |
8. | ഐഡിബിഐ ബാങ്ക് ലിമിറ്റഡ് | 59482.29 |
9 | പഞ്ചാബ് നാഷണൽ ബാങ്ക് | 56882.91 |
10. | കാനറ ബാങ്ക് | 54750.45 |