ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി അവസാനിച്ചു. ഇന്നുമുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാന്‍ കാര്‍ഡുകളും പ്രവര്‍ത്തന രഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് അറിയിച്ചു. ലിങ്ക് ചെയ്യാത്തവര്‍ പിഴയും അടയ്ക്കേണ്ടിവരുമെന്നാണ് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്.