കൊച്ചി: കേരളത്തിലെ പ്രമുഖ അരി ഉൽപ്പാദന കമ്പനിയായ കീർത്തി നിർമലും കേരളത്തിലെ പ്രമുഖ എഫ് എം സി ജി ബ്രാൻഡായ പാംഫെഡും കൈകോർത്തു. ഉൽപന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിനായി കീർത്തി നിർമ്മലിന്റെ സഹകരണത്തോടുകൂടി ഫാംഫെഡിന്റെ ഉത്പന്നങ്ങൾ ഹോൾസെയിലായും റീടെയിലായും വിതരണം നടത്തുമെന്ന് കീർത്തി നിർമൽ മാനേജിങ് ഡയറക്ടർ ജോൺസൻ വർഗീസും ഫാംഫെഡ് വൈസ് ചെയർമാൻ അനൂപ് തോമസും അറിയിച്ചു.
25 വർഷത്തോളമായി മലയാളികൾക്ക് സുപരിചിതമായ കീർത്തിനിർമലിന്റെ വിപണി കേരളത്തിനകത്തും പുറത്തും സജീവമാണ് 15 ഓളം അരികൾക്ക് പുറമെ ശർക്കര, പഞ്ചസാര, ഉപ്പ് തുടങ്ങിയ ഉത്പന്നങ്ങളും ഫാംഫെഡ് പുറത്തിറക്കുന്നുണ്ട്. വരും കാലങ്ങളിൽ കൂടുതൽ എഫ് എം സി ജി ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കീർത്തി നിർമൽ.2008ൽ കോഴിക്കോട് ആസ്ഥാനമായി കാർഷിക രംഗത്ത് പ്രവർത്തനം ആരംഭിച്ച സഹകരണ സംരംഭമായ സതേൺ ഗ്രീൻ ഫാർമിങ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് സൊസൈറ്റി ലിമിറ്റഡിൽ നിന്നുള്ള ബ്രാൻഡാണ് ഫാംഫെഡ്.രണ്ട് വർഷങ്ങളായി കലർപ്പില്ലാത്തതും ശുദ്ധവുമായ എഫ് എം സിജി ഉത്പന്നങ്ങളാണ് ഫാംഫെഡ് പുറത്തിറക്കുന്നത്.
കാർഷിക മേഖലയിൽ നിന്ന് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഫാംഫെഡ് നിരന്തരമായി പ്രവർത്തിച്ചു വരുന്നു.വരും കാലങ്ങളിൽ കേരളത്തിലും തമിഴ് നാട്ടിലും ബിസിനസ്സ് വിപുലികരിക്കുവാൻ ആണ് ഫാംഫെഡ് ലക്ഷ്യമിടുന്നത്.കൂടാതെ ഫാംഫെഡ്ഡിന്റെ കീഴിൽ പ്ലാന്റഷനുകൾ,എഫ് എം സിജി,ഫിഷറീസ്, ടൂറിസം എന്നിവയുമുണ്ട്.ഇതോടൊപ്പം ഫാംഫെഡ് ബസാറെന്ന പേരിൽ സൂപ്പർ ബസാറുകളുംഉടൻ ആരംഭിക്കും.
ഫാംഫെഡുമായി ഇത്തരമൊരു സഹകരണത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. നൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഏറ്റവും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാനാണ് കീർത്തി നിർമൽ ലക്ഷ്യമിടുന്നതെന്നും ഫാംഫെഡുമായുള്ള സഹകരണം അതിന് സഹായകരമാകുമെന്നും കീർത്തി നിർമൽ മാനേജിങ് ഡയറക്ടർ ജോൺസൻ വർഗീസ് പറഞ്ഞു.കീർത്തി നിർമലിന്റെ 25 വര്ഷത്തിലധികമായുള്ള വിപണി പരിചയം ഏറെ ഗുണകരമാകുമെന്നു ഫാംഫെഡ് മാനേജിങ് ഡയറക്ടർ അഖിൻ ഫ്രാൻസിസും പറഞ്ഞു. ഫാംഫെഡ് ഉത്പന്നങ്ങൾ കൂടുതൽ ജനകീയമാക്കുവാൻ ഈ സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.