Share this Article
Latest Business News in Malayalam
റിസര്‍വ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു
Reserve Bank

റിസേര്‍വ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു.ബാങ്ക് പലിശ നിരക്കില്‍ മാറ്റമില്ലാതെ നിരക്ക് 6.5% ആയി നിലനിര്‍ത്തി.റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ധനനയം പ്രഖ്യാപിച്ചത്.

ഇത്തവണയും പലിശ നിരക്കില്‍ മാറ്റമില്ലാതെയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് പ്രഖ്യാപിച്ചത്.തുടര്‍ച്ചയായ പത്താം തവണയും പലിശ നിരക്ക് 6.5 %  ആയി നിലനിര്‍ത്തി.യു.പി.ഐ വിനിമയ പരിധികളിലും മാറ്റമുണ്ട്.റിസര്‍വ്വ് ബാങ്ക് ധനനയ അവലോകന യോഗ തീരുമാനങ്ങള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു

പണപ്പെരുപ്പം ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് നിരക്കുകള്‍ നിലനിര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ തിരുമാനം. 2025 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ വളര്‍ച്ചാ നിരക്ക് 7.2 എന്ന നിലയിലും പണപ്പെരുപ്പം 4.8 ശതമാനത്തിലുമായിരിക്കും.

പണപ്പെരുപ്പം ഫ്‌ളെക്‌സിബിളായി നിലനില്‍ക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അനുഗുണമാകുന്നുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.2023 ഫെബ്രുവരിക്ക് ശേഷം പലിശ നിരക്കില്‍ മാറ്റമ ഉണ്ടായിട്ടില്ല.അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വ് കഴിഞ്ഞ ദിവസം പലിശ നിരക്ക് കുറച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories