ഐ പി ഒ വഴി 1,350 കോടി രൂപ സമാഹരിക്കാനൊരുങ്ങി, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ മൈക്രോഫിനാന്‍സ് വിഭാഗമായ മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ്. ഇതിന് മുന്നോടിയായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മുന്‍പാകെ കമ്പനി കരട് പേപ്പറുകള്‍ സമര്‍പ്പിച്ചു. 2018 ലും കമ്പനി ഐ പി ഓയ്ക്ക് ഒരുങ്ങി രേഖകള്‍ സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.
വനിതാ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മൈക്രോ ലോൺ നൽകുന്ന കമ്പനിയാണ് മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ്. ഐപിഓ വഴി 950 കോടി രൂപ വരെ പുതുതായി സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത് . 950 കോടി രൂപയുടെ പുതിയ ഓഹരികളും 400 കോടി രൂപയുടെ നിലവിലുള്ള ഓഹരികളുടെ ഓഫർ ഫോർ സെയിൽ (OFS) ഉം അടങ്ങുന്നതാണ് ഐപിഒ.
തോമസ് ജോണ്‍ മുത്തൂറ്റ്, തോമസ് മുത്തൂറ്റ്, തോമസ് ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ 70 കോടി രൂപയുടേയും പ്രീതി ജോണ്‍ മുത്തൂറ്റ്, റെമ്മി തോമസ്, നീന ജോര്‍ജ് എന്നിവര്‍ക്ക് 30 കോടി രൂപയുടേയും ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ ഡബ്ല്യുഐവി ലിമിറ്റഡ് 100 കോടി രൂപയുടേയും ഓഹരികള്‍ ഒഎഫ്എസ് വഴി വിറ്റഴിക്കും.
പുതിയ ഇഷ്യുവില്‍ നിന്നുള്ള വരുമാനം മൂലധന അടിത്തറ വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.ഐസിഐസിഐ സെക്യൂരിറ്റീസ്, ആക്‌സിസ് ക്യാപിറ്റല്‍, ജെഎം ഫിനാന്‍ഷ്യല്‍, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റുകള്‍ എന്നിവയാണ് പ്രധാന മാനേജര്‍മാര്‍.
മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനി, മാർച്ച് 31 വരെ 9,208.29 കോടി രൂപയുടെ മൊത്ത വായ്പാ പോർട്ട്ഫോളിയോ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .