ന്യൂഡൽഹി: ആഗോള ഓഹരി വിപണിയില്‍ വന്‍ ഇടിവ്.യു.എസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ഭയത്തിൽ ഓഹരി വിപണി തകർന്നടിഞ്ഞു.ജാപ്പനീസ് ഓഹരി വിപണിയായ നിക്കേയ് 10 ശതമാനത്തിലധികം കൂപ്പുകുത്തി. 1987ന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം.
തായ്‍വാൻ, ദക്ഷിണ കൊറിയ ഉൾപ്പെടെ പ്രമുഖ ഏഷ്യൻ ഓഹരികളെല്ലാം നഷ്ടത്തിലാണ്. ദക്ഷിണ കൊറിയൻ വിപണി വ്യാപാരം തൽകാലത്തേക്ക് നിറുത്തി. 4 വർഷത്തിനിടെ ആദ്യമായാണ് ദക്ഷിണ കൊറിയ വിപണിക്ക് വ്യാപാരത്തിനിടെ ബ്രേക്കിടുന്നത്. തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ നിഫ്റ്റിയും സെന്‍സെക്‌സും തുടക്ക വ്യാപാരത്തില്‍ തന്നെ ഉയര്‍ന്ന നഷ്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് 2600 പോയിന്‍റ് കുറഞ്ഞ് 78,385.49ല്‍ എത്തി. നിഫ്റ്റി 463.50 കുറഞ്ഞ് 24,254.20 ആയി. രൂപയ്ക്കും തിരിച്ചടിയുണ്ടായി. ഡോളറിനെതിരെ 83.80 എന്ന സര്‍വകാല റെക്കോര്‍ഡ് ഇടിവാണ് രൂപയ്ക്ക് സംഭവിച്ചിരിക്കുന്നത്.
വമ്പന്മാരായ ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, ജെഎസ്‌ഡബ്ലു സ്റ്റീല്‍, അദാനി പോര്‍ട്ട്‌സ്, മാരുതി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവര്‍ക്ക് വലിയ നഷ്ടമുണ്ടായി. എന്നാല്‍, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് വിപണിയില്‍ ചെറിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചു.. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 2400 പോയന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയും 463. 5 പോയന്റ് ഇടിഞ്ഞു. കഴിഞ്ഞയാഴ്ച 80,981പോയന്റിലാണ് വിപണി സെൻസെക്സ് അവസാനിപ്പിച്ചത്. എന്നാൽ ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ 2393 പോയന്റ് ഇടിഞ്ഞ് 78,588ലെത്തി. നിഫ്റ്റി 463.50 ഇടിഞ്ഞ് 24,254.20 ലും.
വിപണിയിടിവിൽ നിക്ഷേപകർക്ക് ഒറ്റയടിക്ക് നഷ്ടമായത് 17ലക്ഷം കോടിയോളം രൂപയാണ്. നിക്ഷേപകർ ലാഭമെടുത്ത് പിൻവാങ്ങാൻ തുടങ്ങിയതോടെ ഓഹരി വിപണി വൻ തകർച്ച നേരിട്ടു. ഉരുക്ക്, ബാങ്കിങ്, ധനകാര്യം, എണ്ണ, ഐ.ടി ഓഹരികളാണ് ഏറ്റവും കൂടുതൽ തകർച്ച നേരിട്ടത്. രൂപയുടെ മൂല്യവും ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിലേക്കെത്തി. ക്രിപ്റ്റോ കറൻസികളുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷവും വിപണിയെ സ്വാധീനിച്ചു. യുദ്ധ ഭീതിയും മാന്ദ്യവുമാണ് ക്രൂഡോയിൽ വില ഇടിച്ചത്.
ഇന്ത്യൻ ഓഹരി വിപണി തകർന്നപ്പോൾ പക്ഷേ, ഇന്ത്യ വിക്സ് (India VIX) സൂചിക 9 വർഷത്തെ ഉയരത്തിലേക്ക് കുതിച്ചുകയറി. ഇന്ത്യൻ ഓഹരി വിപണിയിൽ ആശങ്ക അല്ലെങ്കിൽ ചാഞ്ചാട്ടത്തിന്റെ തോത് വ്യക്തമാക്കുന്ന സൂചികയാണ് ഇന്ത്യ വിക്സ് എന്ന വോളറ്റിലിറ്റി ഇൻഡെക്സ്.
സാധാരണയായി തിരഞ്ഞെടുപ്പ്, സാമ്പത്തിക പ്രതിസന്ധി, വിപണികളിലെ അനിശ്ചിതത്വം, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിൽ വിക്സ് കുതിക്കാറുണ്ട്. നിക്ഷേപകർ ആശങ്കയിലാണെന്ന് വ്യക്തമാക്കുന്നതാണ് വിക്സിന്റെ വളർച്ച. ആശങ്കയോ പ്രതിസന്ധിയോ ഇല്ലെങ്കിൽ വിക്സ് ദുർബലമായിരിക്കും. നിക്ഷേപകർക്കിടയിൽ പേടിയുടെ ഇൻഡെക്സ് എന്ന വിളിപ്പേരും ഇതിനുണ്ട്.
ഇന്ന് ഒറ്റദിവസം ഇന്ത്യ വിക്സ് 52 ശതമാനം കുതിച്ച് 22ൽ എത്തി. 2025 ഓഗസ്റ്റിന് ശേഷം ഒറ്റദിവസം ഇത്രയധികം കുതിപ്പ് ആദ്യമാണ്. നിഫ്റ്റി ഇൻഡെക്സ് ഓപ്ഷൻ വിലകൾ അടിസ്ഥാനമാക്കിയാണ് വിക്സും നീങ്ങുക. വരുംദിവസങ്ങളിലും ഓഹരി വിപണി സമ്മർദ്ദത്തിലാകുമെന്ന സൂചനയാണ് വിക്സ് നൽകുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വിക്സ് ശരാശരി 15 ശതമാനമായിരുന്നു.