നിങ്ങൾ പേടിഎം ഉപയോക്താവാണോ? പേടിഎം വാലറ്റ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്കായി ഒരു സുപ്രധാന അറിയിപ്പുമായി പേടിഎം എത്തിയിരിക്കുകയാണ്. ചില ഉപയോക്താക്കളുടെ വാലറ്റുകൾ ക്ലോസ് ചെയ്യാനാണ് പേടിഎം നീക്കം
നിങ്ങളുടെ വാലറ്റുകൾ ക്ലോസ് ചെയ്യുമോ?
ഒരു വർഷമായി ഇടപാടുകളൊന്നുമില്ലാത്ത സീറോ ബാലൻസുള്ള വാലറ്റുകൾ ക്ലോസ് ചെയ്യുമെന്നാണ് പേടിഎം അറിയിച്ചിരിക്കുന്നത്. 2024 ജൂലൈ 20-നായിരിക്കും വാലറ്റുകൾ ക്ലോസ് ചെയ്യുക. ഇത്തരത്തിലുള്ള അക്കൗണ്ടുകൾക്ക് ഉടമകൾക്ക് ഇതുസംബന്ധിച്ചുള്ള അറിയിപ്പ് പേടിഎം നൽകും.
എന്തുകൊണ്ടാണ് ഈ നടപടി?
നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 ജനുവരി 31-ന് ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. 2024 മാർച്ച് മുതൽ സേവനങ്ങൾ അവസാനിപ്പിക്കണമെന്നായിരുന്നു നിർദ്ദേശം.
മൾട്ടി-ബാങ്ക് മോഡലിന് കീഴിലുള്ള ടിപിഎപി - തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡറായി യുപിഐ സേവനങ്ങളെത്തിക്കുന്നതിന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ പേടിഎമ്മിന് അനുമതി നൽകിയിട്ടുണ്ട്.
വാലറ്റ് ക്ലോസ് ചെയ്യാതിരിക്കാൻ എന്ത് ചെയ്യണം
അക്കൗണ്ടുകളിലോ വാലറ്റുകളിലോ നിലവിലുള്ള ബാലൻസിനെ ഇത് ബാധിക്കില്ല. മാത്രമല്ല നിങ്ങളുടെ അകൗണ്ട് ക്ലോസ് ചെയ്യാതിരിക്കാൻ, നോമിനേഷൻ സൗകര്യം, ബാലൻസ് എൻക്വയറി, നെറ്റ് ബാങ്കിംഗ്, എടിഎം എൻക്വയറി എന്നിവയിൽ ഏതെങ്കിലും ഒരു സേവനം ഉപയോഗപ്പെടുത്താം.
ക്ലോസ് ചെയ്ത വാലറ്റ് വീണ്ടും ആക്റ്റിവേറ്റ് ചെയ്യാൻ കഴിയുമോ?
ക്ലോസ് ചെയ്ത പേടിഎം വാലറ്റുകൾ വീണ്ടും ആക്റ്റിവേറ്റ് ചെയ്യാൻ പേടിഎം ആപ്പിലെ പിപിബിഎൽ വിഭാഗത്തിലെ ‘വാലറ്റ്’ ഐക്കണിൽ ക്ലിക്ക് ചെയ്യുക’'Your Wallet is Inactive’ എന്ന സന്ദേശത്തിൽ ‘Activate Wallet’ എന്നതിൽ ക്ലിക്ക് ചെയ്ത് വീണ്ടും പ്രവർത്തിപ്പിക്കാം.
പേടിഎം വാലറ്റ് എങ്ങനെ ക്ലോസ് ചെയ്യാം?
പേടിഎം പേയ്‌മെൻ്റ് ബാങ്ക് വാലറ്റ് (മിനിമം കെവൈസി/ഫുൾ കെവൈസി) ക്ലോസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ മതി
പേടിഎം ആപ്പ് തുറന്ന് പേടിഎം പേയ്‌മെൻ്റ് ബാങ്ക് വാലറ്റ് വിഭാഗത്തിലേക്ക് പോകുക.
"“Need help with non-order related queries.” എന്നതിൽ ക്ലിക്ക് ചെയ്യുക.
“I want to close my Wallet.” തിരഞ്ഞെടുക്കുക. 2 പ്രവൃത്തി ദിവസത്തിനുള്ളിൽ നിങ്ങളുടെ വാലറ്റ് ക്ലോസ് ചെയ്യും
ക്ലോസ് ചെയ്യാൻ അഭ്യർത്ഥിക്കുന്നതിന് മുമ്പ് നിങ്ങളുടെ വാലറ്റിൽ ബാലൻസ് ഉപയോഗിച്ച് തീർത്തെന്ന് ഉറപ്പ് വരുത്തണം
Paytm to Close Wallets of Some Users from July 20”
Paytm, a popular digital payment platform in India, will be closing the wallets of certain users starting July 20. The move comes after the Reserve Bank of India (RBI) imposed restrictions on Paytm’s payments bank. However, Paytm’s offline merchant payment services, such as Paytm QR and Paytm Soundbox, will continue as usual